4 വരി പാതയുടെ  വീതി എത്രയായിരിക്കണം ?




റോഡുകൾ ഏതായാലും ഒരു വരി പാതക്കായി വേണ്ടിവരുന്ന വീതി 3.50 മീറ്റർ. അങ്ങനെ എങ്കിൽ 4 വരി പാതയുടെ ആകെ വീതി 14 മീറ്റർ ആയിരിക്കണം . ഓരോ വരി പാരലൽ റോഡുകൾക്കും വഴിയാത്ര / സൈക്കിൾ യാത്രികർക്കുമായി 12 മീറ്റർ മാറ്റി വെക്കാം. ഡവൈഡറിനായി 4 മീറ്റർ . അങ്ങനെ  ആകെ വീതി 32 മീറ്റർ ഉണ്ടെങ്കിൽ അന്തർദേശീയ നിലവാരമുള്ള 4 വരി പാത സാധ്യമാണ്. തിരുവനന്തപുരം, കഴകൂട്ടം, കൊല്ലം, കായംകുളം മുതൽ അങ്കമാലി വരെ 32 മീറ്റർ വീതിയിൽ സ്ഥലം കണ്ടെത്തിയിട്ട് 40 വർഷങ്ങൾ കഴിഞ്ഞു. എന്നാൽ NH 47 ൽ റോഡിന്റെ വീതി ഇപ്പോഴും 14 മീറ്ററിനു താഴെ മാത്രം .ഈ സാഹചര്യങ്ങളെ മറന്ന  സംസ്ഥാന സർക്കാർ 45 മീറ്റർ ദേശീയപാത എന്ന കേന്ദ്ര സർക്കാർ സംവിധാനത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ പ്രത്യേക താൽപ്പര്യം കാണിക്കുന്നു . ഇതിനു പിന്നിൽ റോഡുകളെ സ്വകാര്യ വൽക്കരിക്കുവാനുള്ള അജണ്ടയാണു പ്രവർത്തിക്കുന്നത് . PPP സംവിധാനം മട്ടാഞ്ചേരി മുതൽ പാലിയേക്കര വരെ നടത്തുന്ന ( നടത്തിയ )കൊള്ളകൾ അവിശ്വസനീയമാണ്.


സംസ്ഥാനത്തെ താലൂക്ക് കേന്ദ്രങ്ങൾ മുതൽ ആരംഭിക്കുന്ന റോഡ് ബ്ലോക്കുകൾ, ജില്ലാ കേന്ദ്രങ്ങൾ ,വൻ നഗരങ്ങൾ എന്നിവടങ്ങളിലും പ്രകടമാണ്. നഗരങ്ങളിലൂടെ കടന്നുപോകുവാൻ നിർബന്ധിതമായ ദീർഘദൂര റോഡുകളെ നഗര കുരുക്കിൽ നിന്നു മോചിപ്പിക്കുവാൻ കാൽനൂറ്റാണ്ടായി സർക്കാർ പറയുന്ന ബൈപാസുകൾ പലതും ലക്ഷ്യത്തിന്റെ എത്തിയിട്ടില്ല.ബൈപ്പാസുകൾ നിർമ്മാണ പ്രവർത്തനങ്ങളുടെ ആഘോഷത്താൽ കുപ്രസിദ്ധി നേടിയിട്ടുണ്ട്. പകരം സംസ്ഥാനത്തെ 200 നടുത്തു വരുന്ന നഗരങ്ങളിൽ 1 to 3 km നീളത്തിൽ 0ver Highകൾ സ്ഥാപിക്കാവുന്നതാണ്. 


അമേരിക്കയിലും മറ്റു രാജ്യങ്ങളിലും  Galvanised Steel കൾ ഉപയോഗിച്ചുള്ള moulded പാലങ്ങൾ BHEL, L & T പോലെയുള്ള കമ്പനികൾക്ക് പരിമിതമായ സമയത്തിനുള്ളിൽ സ്ഥാപിക്കുവാൻ കഴിയും.150 വർഷം ആയുർദൈർഘ്യമുള്ള ഈ പാലങ്ങൾക്ക്  പാറ,സിമന്റ് മുതലായവയുടെ ആവശ്യമില്ല.  പുതിയ സ്ഥലങ്ങൾ ഏറ്റെടുക്കാതെ, പരമാവധി കെട്ടിടങ്ങൾ പൊളിച്ചുമാറ്റാതെ, കുന്നുകൾ ഇടിക്കാതെ നഗരങ്ങളിലെ വാഹന  കുരുക്കുകൾ  ഒഴിവാക്കുവാൻ കഴിയും.


ഏറ്റവും കൂടുതൽ  വാഹന സാന്ദ്രതയുള്ള സംസ്ഥാനമായ  കേരളത്തിലെ അവയുടെ  എണ്ണത്തിലെ വളർച്ച ഭീതിജനകമായി തുടരുന്നു. ദേശീയ ശരാശരി 1000 പേർക്ക് 18 വാഹനങ്ങൾ ആണെങ്കിൽ കേരളത്തിലത് 330 (ചൈനയിൽ 47, USA യിൽ 550)  .1965 ൽ 10000 വാഹനങ്ങൾ ഉണ്ടായിരുന്ന കേരളത്തിൽ 1990 ൽ 10 ലക്ഷവും 2010 ൽ 25 ലക്ഷവും 2016 എത്തുമ്പോൾ 75 ലക്ഷവും കഴിഞ്ഞു. പ്രതിവർഷം 10 ലക്ഷത്തിൽ കുറയാതെ കണ്ട് വാഹന എണ്ണം കൂടുകയാണ്. 


റോഡുകളുടെ  ദേശീയ ശരാശരി 332 Km/ 100 ടq. km ഉം സംസ്ഥാന ശരാശരി 554 Km/ 100 ടq Kmമാണ്.  2.22 ലക്ഷം KM നീളമുണ്ട്  റോഡിന്റെ ആധുനികവൽക്കരണവും വാഹനത്തിന്റെ പെരുപ്പവും തമ്മിൽ ഒത്തു പോകുക അസാധ്യമാണ്. അമേരിക്കയും  മരുഭൂമി നിറഞ്ഞ ഗൾഫ് പ്രദേശവും അതു തെളിയിച്ചിട്ടുണ്ട്. 


യാത്രയെ പറ്റി /ചരക്കുനീക്കത്തെ സംബന്ധിച്ച്,  മെട്രോ മുതൽ Toll Plaza, റോഡിന്റെ വീതി , ബൈപ്പാസുകൾ, സ്വകാര്യ വാഹനങ്ങൾ മുതലായ വിഷയങ്ങളോടുള്ള  സംസ്ഥാനത്തിന്റെ  അനാരോഗ്യകരമായ സമീപനങ്ങൾ തിരുത്തിക്കുറിക്കുവാൻ നമ്മൾ ഒറ്റകെട്ടായി രംഗത്തിറങ്ങണം
 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment