ആമസോൺ കാടുകളിലെ രക്തസാക്ഷികളെ ഓർമ്മിക്കുമ്പോൾ
Paulo Paulino എന്ന Guajajara ഗോത്രത്തിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചതും Laércio Guajajara എന്ന സഹപ്രവര്‍ത്തകന് വെടിയേറ്റതും ബ്രസീല്‍ വനത്തില്‍ പെട്ട അറാറിബോയ സംരക്ഷിത വനത്തില്‍ വെച്ചായിരുന്നു. അവരെല്ലാം“Guardians of the Forest”എന്ന വനം സംരക്ഷണ സംഘനടയുടെ പ്രവര്‍ത്തകർ.ഇത്തരം ഒരു സംഭവം അവിചാരിതമല്ല..2017 ൽ  57 കൊലപാതകങ്ങള്‍ ബ്രസീലില്‍ മാത്രം നടന്നിട്ടുണ്ട്.മെക്സിക്കോ, കോംഗോ, ഹോണ്ടുറാസ്, പെറു, നിക്കരഗ്യോ ,ചിലി മുതലായ രാജ്യങ്ങളില്‍ ഒരു വർഷത്തിനുള്ളിൽ  207 പരിസ്ഥിതി പ്രവർത്തകരെ കൊലപെടുത്തിയത് മരം മുറിക്കാരും ഖനന മുതലാളിമാരും വന്‍കിട തോട്ടം കൃഷിക്കാരും വന്യ മൃഗ വേട്ടക്കാരും വന ഭൂമിയെ  നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കുന്ന വന്‍ കിട കച്ചവടക്കാരും കൈ കോര്‍ത്തുനിന്നിട്ടായിരുന്നു.


ഭൂമിയുടെ ശ്വാസകോശം എന്നറിയപെടുന്ന ആമസോണ്‍ കാട് 30 ലക്ഷം ജീവി വര്‍ഗ്ഗങ്ങളുടെ ആവാസവ്യവസ്ഥയായി തുടരുന്നു. ആ കാടുകളുടെ നശീകരണം ഒരു തടസ്സവുമില്ലാതെ നടക്കുന്നു വരികയാണ് .ബ്രസീല്‍, മെക്സിക്കോ,ബൊളീവിയ, ഗാന, ഗാബന്‍ തുടങ്ങി ഒരു ഡസ്സനിലധികം രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്ന ആമസോൺ കൊടും കാടുകള്‍ വന്‍ തോതില്‍ വെട്ടി നശിപിക്കുന്നതിൽ ഭരണ കർത്താക്കൾ മത്സരിച്ചു കൊണ്ടിരിക്കുന്നു.

 


ബ്രസീല്‍ കാടുകളില്‍ ഈ വർഷം ഉണ്ടായ  തീയില്‍ കത്തി അമര്‍ന്നത് 18000 ച.കി.മീ വനമായിരുന്നു. (കേരളത്തിന്റെ പകുതിയില്‍ കൂടുതല്‍) തീയയണക്കുന്ന കാര്യത്തില്‍ ബ്രസീല്‍ രാഷ്ട്രപതി ശ്രീ. ജൈര്‍ ബോലസ്സനരോ എടുത്ത നിഷേധ നിലപാട് രാജ്യാന്തര ചര്‍ച്ചകള്‍ക്ക് വരെ അവസരം ഒരുക്കി. കാടുകള്‍ വ്യാപകമായി നശിപ്പിച്ച വന്‍കിട വികസനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ഒരു വർഷമായി അധികാരത്തിൽ എത്തിയ  ബ്രസീല്‍  ഭരണാധിപന്‍ ആവര്‍ത്തിച്ചു. ആദിമവാസികള്‍ക്കും മറ്റും പ്രത്യേക പരിഗണനകള്‍ നല്‍കരുത് എന്ന് നിലപാടുള്ള  Social Liberal party നേതാവ്  പാരീസ് സമ്മേളന തീരുമാനത്തെ മാനിക്കുന്നില്ല. ബ്രസീല്‍ കത്തോലിക്ക രാജ്യമായി മാത്രം അറിയപെടുവാന്‍ ഇഷ്ടപെടുന്ന പുതിയ ബ്രസീല്‍ അധ്യക്ഷൻ വനങ്ങൾ, വൻ കിട തോട്ടം മുതലാളിമാര്‍ക്ക്  കൈ മാറണം എന്ന് പരസ്യമായി  നിലപാട് എടുക്കുവാൻ മടി കാണിക്കാത്ത വ്യക്തിയാണ്. ബ്രസീല്‍ കാടുകള്‍ സംരക്ഷിക്കുവാനും ഭൂമിക്കു മുകളില്‍ ആദിവാസികള്‍ക്കും മറ്റും ഉടമസ്ഥാവകാശം സംരക്ഷിക്കുവാനും ശ്രമിക്കുന്ന Pastrol Land Commission നെ തള്ളിപറയുവാന്‍ മുന്‍ പട്ടാള ഭരണത്തിന്‍റെ പിന്തുടര്‍ച്ചക്കാരനായ ഈ പ്രസിഡന്റിന്  ഒരു മടിയുമില്ല സ്ത്രീകള്‍ കുറഞ്ഞ വേദനത്തിന്  മാത്രം അർഹതപ്പെട്ടവരാണ്  എന്ന് ഉപദേശിക്കുന്ന കത്തോലിക്ക സഭാ രാഷ്ട്രീയത്തില്‍ മാത്രം വിശ്വാസം അര്‍പിച്ചു വരുന്ന ബെലസ്സനാരോ കാടുകള്‍ സമരക്ഷിക്കുവാന്‍ സംഘടിക്കുന്നവര്‍ വികസന വിരുധരാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു.അദ്ധേഹത്തിന്‍റെ വാക്കുകള്‍ക്ക് നമ്മുടെ  മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും നിലപാടുകളോടു സാമ്യമുണ്ട്‌. Bible, Bullet, Beef എന്ന മുദ്രാവാക്യം ഉയർത്തി  ബ്രസീൽ രാജ്യത്തിന്റെ അധ്യക്ഷൻ ആമസോൺ കാടുകളുടെ അന്തകനായി തുടരുകയാണ്. 


പാമോയില്‍, വാഴപ്പഴം,സോയാബീന്‍, തേയില,കാപ്പി മുതലായ തോട്ട കൃഷി ചെയ്യുന്ന വന്‍ കിട വ്യവസായ സ്ഥാപനങ്ങള്‍ ആമസോൺ കാടുകളിലെ ആദിമവാസികളുടെ ഭൂമി തട്ടി എടുത്ത്, വനഭൂമി വെട്ടി നിരത്തി കൊണ്ടിരിക്കുന്നു.അതിനെ ചോദ്യം  ചെയ്യുന്നവരെ  വെടിവെച്ചു കൊല്ലുവാന്‍ വിവിധ വ്യവസായികൾ  മടി കാണിച്ചിട്ടില്ല.

 


കൊളംബിയയില്‍ വന സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു വരുന്ന സംഘനകളുടെ നേതാവ് Herman Badoya യെയും കൂട്ടരെയും ഒരു ഡസ്സനിലധികം തവണ വെടിവെക്കുവാന്‍ സമാന്തര സേനകള്‍ രംഗത്ത് വന്നു.


ഹോണ്ടുറാസിലെ Gual carque നദിയില്‍ പണികഴിപ്പിച്ചിട്ടുള്ള Agua Zarca dam, DESA എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. ആ നദിക്കരയിലെ അടിമവസികളെ അടിച്ചു പുറത്താക്കുവാന്‍ കമ്പനി ഡയറക്റ്റര്‍ (മുന്‍ പട്ടാള ഉദ്യോഗസ്ഥന്‍) പ്രത്യേകം നിര്‍ദ്ദേശം നല്‍കി അതിന്‍റെ ഭാഗമായി 1200 ലധികം പ്രാവശ്യം  പ്രദേശത്തെ ആളുകള്‍ക്കെതിരെ ആക്രണം അഴിച്ചു വിടുവാന്‍ DESA മുന്നിലുണ്ടായിരുന്നു. അവരുടെ ആക്രമണത്തില്‍ പരിസ്ഥിതി നേതാവ്   Berta Caceres കൊല്ലപെട്ടിരുന്നു.

 


2017 ല്‍ ബ്രസീല്‍ മുതല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വരെ ഏറ്റവും അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊലചെയ്യപെട്ടത് വന്‍കിട തോട്ടം മുതലാളിമാരുടെ ഗുണ്ടായി സത്തിലൂടെയാണ് (46). അത് കഴിഞ്ഞാല്‍ ഖനി മാഫിയകള്‍ 40 പേരെ വക വരുത്തി എന്ന്വേ എന്ന് അന്തർദേശീയ രേഖകൾ പറയുന്നു. വേട്ടക്കാരും തടി വെട്ടുകാരും കൂടി 23 പേരെ വീതം കൊന്നു. കൊ ലനടത്തിയവരില്‍ പട്ടാളക്കാരുടെ എണ്ണവും ഒട്ടും കുറവല്ല. 


ലോകത്തെ ഏറ്റവും വലിയ മഴക്കാടുകൾ വെട്ടി വെളിപ്പിക്കുവാൻ കൂട്ടു നിൽക്കുന്ന ബ്രസീൽ മുതൽ ഫിലിപ്പൈൻ വരെയുള്ള രാജ്യത്തെ ഭരണാധിപന്മാരെക്കാൾ ഒട്ടും പിന്നിലല്ല ഹിമാലയം മുതൽ പശ്ചിമഘട്ടത്തിന്റെ നാശത്തിന് വരെ ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ ഭരണകൂടവും എന്ന് ഇവിടെ നമ്മൾ ഓർക്കണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment