വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ ചെറുത്തു തോല്‍പ്പിക്കുക        




50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊതുമേഖലാ സ്ഥാപങ്ങളെ  സ്വകാര്യ വല്‍ക്കരിക്കുക എന്നത്  നമുക്ക്  ഊഹിക്കുവാന്‍ കൂടി കഴിയുമായിരുന്നില്ല. ഈ ആശയം  നാട്ടില്‍ എത്തിയത് ആഗോളവക്കരണ നയങ്ങളുടെ ഭാഗമായിട്ടായിരുന്നു. Disinvestment നായി കമ്മീഷനും (അദ്ധ്യക്ഷന്‍ GV കൃഷ്ണ) പൊതു മുതല്‍ വില്‍ക്കാന്‍ ഒരു മന്ത്രിയെ തന്നെ നിയമിച്ച ട്രാക്ക് റിക്കാര്‍ഡ് ഉണ്ടാക്കിയത് BJP യുടെ കേന്ദ്ര സർക്കാരായിരുന്നു. (ആ പണി വാജ്‌പേയി സര്‍ക്കാരിനായി ‍ നടത്തിയ അരുണ്‍ ഷൂരി BJP യെ ഇന്നു തള്ളിപ്പറയുന്നു.) 1998 മുതല്‍ നടത്തിയ വില്‍പ്പനകളുടെ പിന്നിലെ  (പൊതു മുതൽ മുതലാളിമാരെ ഏൽപ്പിക്കൽ) അഴിമതി അറിയുവാന്‍ കല്‍ക്കരി മുതല്‍ കോവളം കൊട്ടാരം വരെയുള്ള വിഷയം പരിശോധിച്ചാല്‍ മതി.


2002 ലെ വാജ്‌പേയി സര്‍ക്കാര്‍ 320 ലധികം മുറികള്‍ ഉള്ള കോവളം കൊട്ടാരവും 43 ഏക്കര്‍ ഭൂമിയും 44 കോടി രൂപക്ക് M Far ഗ്രൂപ്പിന് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ഒരു സ്ഥാപനം കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുമ്പോള്‍ നോക്കുകുത്തിയായി സംസ്ഥാനവും നിലയുറപ്പിച്ചു. വിലമതിക്കുവാന്‍ കഴിയാത്ത കൊട്ടാരം ഇന്ന് RP ഗ്രൂപ്പിന്‍റെ കൈയ്യില്‍ എത്തി. കേരള സര്‍ക്കാര്‍ അതിനെ പ്രതിരോധി ക്കുവാന്‍ താല്‍പര്യം കാട്ടിയില്ല. (നേതാക്കളും RP ഗ്രൂപ്പും തമ്മിലുള്ള ബാന്ധവം നാട്ടില്‍ കുപ്രസിദ്ധമാണ്.) കോവളത്തെ  ഭൂമിക്ക് മാത്രം 500 കോടി വിലയുണ്ട്. വിലമതിക്കുവാന്‍ കഴിയാത്ത പ്രസിദ്ധ കൊട്ടാരത്തിനും കൂടി പൊതു ഖജനാവിനു നല്‍കിയ തുക 44 കോടിമാത്രമെന്ന് ഓർക്കുക.


കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍  കേന്ദ്ര സര്‍ക്കാരിന്  പ്രതീക്ഷിത വരുമാനം നേടുവാന്‍ കഴിഞ്ഞത് പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റ് പണം കണ്ടെത്തുന്ന കാര്യത്തില്‍ മാത്രമായിരുന്നു 70000 കോടി പ്രതീക്ഷിച്ചു  30% അധികം വരുമാനം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ വിജയിച്ചു. സ്വകാര്യവല്‍ക്കരണത്തോടുള്ള പ്രത്യേക താല്പര്യത്തിനു തെളിവാണിത്.


രാജ്യത്തിന്‍റെ സുരക്ഷാ കാര്യങ്ങളില്‍ നിര്‍ണ്ണായക പങ്കുള്ള  വിമാനതാവളങ്ങളുടെ  സ്വകര്യ വല്‍ക്കരണം ആരംഭിച്ചിട്ട് ദശകങ്ങള്‍ കഴിഞ്ഞു. സുരക്ഷാ പ്രധാന്യമുള്ള, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മുംബൈ വിമാനത്താവളത്തെ സ്വകാര്യ സ്ഥാപനമായ GVKയുടെ നിയന്ത്രണത്തിലെത്തി. എയര്‍ ഇന്ത്യയുടെ പാങ്കളിത്തം 26% ആക്കി കുറച്ചു. മുംബൈക്കൊപ്പം ഡല്‍ഹി വിമാനത്താവളം GMK ഗ്രൂപ്പിന് കൈമാറി.


മുബൈ-ഡല്‍ഹി വിമാനത്താവള സ്വകാര്യവല്‍ക്കരണം പൊതു ഖജനാവിന് ഉണ്ടാക്കിയ നഷ്ടത്തെ പറ്റി 2012 ലെ CAG പറയുന്നത് ഇപ്രകാരം  '.രണ്ടു വിമാനത്താവളങ്ങളുടെയും കൂടി സമ്പാദന ശേഷി (earning capacity) 1.64 ലക്ഷം കോടിയുണ്ട്. ഭൂമി വരുമാനം മാത്രം 88350 കോടിമതിപ്പ് പ്രതീക്ഷിക്കാം.' ഈ രണ്ടു വിമാനത്താവളങ്ങളെ സ്വന്തമാക്കുവാന്‍ കമ്പനികള്‍ മുടക്കിയത് 12000 കോടി മാത്രം.അവ തന്നെ കണ്ടെത്തിയത് ജനങ്ങളില്‍ നിന്നും. 


6 വിമാനത്താവളങ്ങള്‍ കൂടി  സ്വകാര്യ കമ്പനികളുടെ കൈയ്യില്‍ എത്തിയാല്‍  യാത്രക്കാരുടെ ചെലവു കൂടുതൽ വര്‍ധന ഉണ്ടാക്കും.  വിമാനത്താവളങ്ങളെ റിയല്‍ എസ്റ്റേറ്റു ഹബ്ബുകള്‍ ആക്കുവനായിരിക്കും മുതലാളിമാര്‍ ശ്രമിക്കുക എന്ന് അനുഭവങ്ങൾ തെളിയിച്ചു


സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു വന്ന ഇടതു പക്ഷം  ഒന്നാം UPA സര്‍ക്കാരിനെ വിമാനത്താവള സ്വകാര്യവൽക്കരണത്തിൽ നിന്നും തടയുന്നതിൽ വിജയിച്ചു. എന്നാൽ  ഇന്നത്തെ കേരളത്തിന്റെ ഇടതു സര്‍ക്കാര്‍ വിമാനത്താവള ലേലത്തില്‍ പങ്കെടുത്ത് SPV മാതൃകയില്‍ സ്വകാര്യവൽക്കരണം  നടപ്പിലാക്കുവാന്‍ തയ്യാറെടുക്കുന്നു. ആഗോളവല്‍ക്കരണത്തിന്‍റെ  ഏറ്റവും ജനവിരുധ സമീപനങ്ങളുമായി പോലും  ഒത്തു പോകുവാന്‍ കേരളത്തിലെ കമ്യുണിസ്റ്റ് ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങളില്‍ മറ്റൊന്നു കൂടിയാണിത്.


PPP രീതികളില്‍ പെടുന്ന Special-Purpose Vehicle/SPV (Special-purpose entity ,SPE or Financial vehicle corporation,FVC ) മാര്‍ഗ്ഗത്തിലൂടെ വിമാനത്താ വളത്തിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുക്കണം എന്ന് പറയുന്ന കേരള മുഖ്യമന്ത്രി , രാജ്യത്തെ കുട്ടി ചോറാക്കുന്ന സ്വകാര്യ വല്‍ക്കരണത്തെ പിന്തുണക്കുകയാണ്. 


4 വരി പാതയുടെ വിഷയത്തിലും സര്‍ക്കാര്‍ നിലപാടുകള്‍ PPP മാതൃകയില്‍ എത്തി നില്‍ക്കുന്നു. 32 മീറ്ററിൽ 6 വരി പാത സാധ്യമാണെന്നിരിക്കെ  നാലുവരി പാതക്കായി 45 മീറ്റർ വീതിയിൽ റോഡ് എന്ന  സർക്കാർ അജണ്ടയ്ക്കു പിന്നിൽ പണം നൽകിയുള്ള  യാത്രകളെ പ്രാേത്സാഹിപ്പിക്കുന്ന  ആഗോളവൽക്കരണ സമീപനമാണ് പിന്നിൽ  പ്രവർത്തിക്കുന്നത് .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment