ഇ ഐ എ: നിലപാടില്ലാതെ കേരള സർക്കാർ




പരിസ്ഥിതി ആഘാത പഠനത്തിനായുള്ള പുതിയ വിജ്ഞാപനത്തിന്റെ കരടിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കും. സമൂഹ മാധ്യമത്തിലടക്കം തുടരുന്ന വലിയ പ്രതിഷേധങ്ങൾക്കിടെ അന്തിമ വിജ്ഞാപന ഇറക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. കരട് വിജ്ഞാപനത്തിൽ കേരളം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.


പരിസ്ഥിതി ആഘാത പഠനത്തിലെ ഇളവുകൾ കേരളത്തെ ബാധിക്കില്ല എന്നാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി സര്‍ക്കാരിന് നല്‍കിയ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളം ഇതുവരെ പ്രതികരിക്കാത്തത് എന്നാണ് അറിയുന്നത്. അതേസമയം, പ്രതിഷേധങ്ങൾ ഒരു വശത്ത് ശക്തി പ്രാപിക്കുകയാണ്. വലിയ അളവിലാണ് ആളുകൾ തങ്ങളുടെ പ്രതിഷേധം സർക്കാരിനെ ഇമെയിൽ വഴിയും കത്തുകൾ വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും പ്രതിഷേധം അറിയിച്ച് കൊണ്ടിരിക്കുന്നത്. 
 ശക്തമാകുമ്പോഴും പരിസ്ഥിതി ആഘാത പഠനത്തിനുള്ള പുതിയ നിര്‍ദ്ദേശങ്ങൾ പരിസ്ഥിതിക്ക് ദോഷല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിരവധിപേരുടെ അഭിപ്രായങ്ങൾ കിട്ടിയിട്ടുണ്ടെന്നും അവ പരിശോധിച്ചുമാത്രമെ അന്തിമ വിജ്ഞാപനം ഇറക്കൂവെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. 


ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തീരുമാനം തിടുക്കപ്പെട്ട് കേന്ദ്രം കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ട് മുൻ പരിസ്ഥിതി മന്ത്രി ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. കരട് വിജ്ഞാപനങ്ങൾക്കുമേൽ പൊതുജനങ്ങൾക്ക് അഭിപ്രായം നൽകാനുള്ള സമയം 30 ദിവസം എന്നത് 20 ദിവസമായി വെട്ടിക്കുറച്ചതിനെതിരെ കര്‍ണാടക ഹൈക്കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും കേസുകളുണ്ട്.


പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരടിനെതിരെ ജനം പ്രതിഷേധിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തിയ വിജ്ഞാപനം അപകടകരമാണെന്നും അതു നടപ്പാക്കിയാൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി. തിറ്റാണ്ടുകൾ കൊണ്ട് മുന്നോട്ട് പോയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പിന്നോട്ടടിപ്പിക്കുന്നതാകും വിജ്ഞാപനമെന്നും രാഹുൽ കുറ്റപ്പെടുത്തി. കൽക്കരി ഖനനത്തിനടക്കം പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്ന നിലപാട് ഇതിനു ഉദാഹരണമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment