ഫ്‌ളെക്‌സ് - വിനൈൽ ഒഴിവാക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് കയ്യടിക്കാം




പ്രകൃതിക്കുമേൽ  പ്രതിസന്ധികൾ വരുത്തിവെക്കുവാൻ സഹായകരമാകുന്ന  തെറ്റായ നിർമ്മാണ രീതികൾ, ഖനനങ്ങൾ, ഉപഭോഗ സംസ്ക്കാരം മുതലായ പ്രശ്നങ്ങളോളം പ്രധാനമാണ് ഉത്സവ ആഘോഷങ്ങൾ, രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങൾ , തെരഞ്ഞെടുപ്പു പ്രചരങ്ങൾ മുതലായവയിൽ മിക്കപ്പോഴും  സംഘാടകർ കൈ കൊള്ളുന്ന സമീപനങ്ങൾ.


ഗണേശോസ്തവത്തിൽ നിർമ്മാർജ്ജനം ചെയ്യുന്ന വിഗ്രഹങ്ങൾ , ഉത്സവ പറമ്പിലെ വെടികെട്ടുകൾ, നിറ ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങൾ   വ്യക്തികൾക്കും മറ്റു ജീവികൾക്കും പ്രകൃതിക്കുമൊത്തമായും പ്രശ്നങ്ങൾ വരുത്തി വെക്കുന്നു.രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ ,കൊടി തോരണങ്ങൾ മുതലായവ പരിസ്ഥിതി സൗഹൃദപരമാക്കുക നമുക്ക് ശീലമായിരുന്നില്ല.2019 ലെ ദേശീയ ഇലക്ഷൻ പ്ലാസ്റ്റിക് വിരുധമാകണം എന്ന ഇലക്ഷൻ കമ്മീഷൻ  സമീപനം  മാതൃകാപരമാണ്.


ഫ്ലക്സുകളിൽ  Poly Vinyl chloride (Vinyl) (PVC)എന്ന പ്ലാസ്റ്റിക്കാണ്  ഉപയോഗിക്കുന്നത്. അവ ക്രൂഡ് ഓയിൽ ഘടകത്തെ  ക്ലാേറിനുമായി ചേർത്ത് ഉണ്ടാക്കുന്നു. വ്യാവസായികമായി ഇന്ന്  എറ്റവും അധികം ഉപയോഗിക്കുന്ന ക്ലോറിൻ വിനയൽ രൂപത്തിലേതാണ്. വ്യവസായ രംഗത്തെ  മറ്റു ക്ലോറൈഡ്  ഉത്പന്നങ്ങളായ Chloro fluro carbon (CFC) Poly chloro Benzene എന്നിവയെ ഓസോൺ സംരക്ഷണ വുമായി ബന്ധപ്പെട്ട് ഒഴിവാക്കുവാൻ വിളയിച്ചു.


PVC നിർമ്മാണത്തിനായി ഉപയോഗിക്കുന്ന Vinyl Chloride Monomer ന് സ്ഫോടന ശേഷിയുണ്ട്.നിർമ്മാണ ഘട്ടത്തിൽ Ethylene Di chloride ഉണ്ടാകുന്നു. PVC യിൽ നിന്നും രൂപപ്പെടുന്ന , വിശിഷ്യ ചൂടാകുന്ന സാഹചര്യത്തിൽ , Dioxin മാരക രോഗങ്ങ ൾക്ക് ഇട നൽകും.PVC യിൽ ചേർക്കുന്ന Softeners (Phthalate) , ഫംജി സൈഡുകൾ എന്നിവ പ്രശ്നകാരികൾ തന്നെ. Phthalate കൾ ക്യാൻസറസും ,കിഡ്നി, ശ്വാസ കോശ രോഗങ്ങൾക്കു കാരണവുമാകാം.


നെതർലണ്ടിലെ റോറ്റർഡാം ഹാർബറിൽ ഉയർന്ന തോതിലുള്ള Dioxin സാനിധ്യം വർഷങ്ങൾക്കു മുൻപ്,വലിയ പ്രതിസന്ധി സൃഷ്ടിച്ചു.വിയന്നയിൽ Dioxine കായലുകളിലും മറ്റു ജലാശയങ്ങളിലും ഒഴുകി എത്തിയിട്ടുണ്ട്. .ഇംഗ്ലണ്ടിലും ജർമ്മനിയിലും വിഷയം വളരെ ഗൗരവതരമായി മാറി.സ്വീഡനിൽ പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴാണ്.54% Dioxine പുറത്തു വരുന്നത് എന്നവർ മനസ്സിലാക്കി ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നു കഴിഞ്ഞു.


നമ്മുടെ രാജ്യത്ത് ഹരിത ട്രൈബ്യുണലും പരിസ്ഥിതി മന്ത്രാലയവും PVC 2016 ൽ തന്നെ നിരോധിച്ചു എന്നാൽ .കേരളത്തിൽ നിരോധനം പ്രാബല്യത്തിൽ കൊണ്ടു വരുവാൻ സർക്കാർ വേണ്ട തരത്തിൽ പ്രവർത്തിച്ചിട്ടില്ല.ദിനം പ്രതി 10 ലക്ഷം ച. അടി ഫ്ലക്ക്സുകൾ നാട്ടിൽ (2018 കാലത്ത് ) പ്രിന്റു ചെയ്തു .PVC ക്കു പകരം Poly ethylene ഉപയോഗിച്ച് പ്രകൃതി നശീകരണത്തെ ഒരു  പരിധിവരെ നിയന്ത്രിക്കാം. എന്നാൽ ചെലവു (ചതുര..അടിക്ക് 2 രൂപ)കൂടുതലായതിനാൽ അതിലേക്കു മാറുവാൻ ഉപഭോക്താക്കൾ മടിച്ചു നിൽക്കുന്നു.


സംസ്ഥാനത്തു നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ വേളയിൽ ഏറ്റവും കുറഞ്ഞത് 25 ലക്ഷം ഫ്ലക്ക്സ് ബോർഡുകൾ സ്ഥാപിച്ചു വരുന്നുണ്ട്.ഏകദേശം 5 കോടി ച.അടി വിസ്താരത്തിലുള്ള ഫ്ലക്ക്സുകൾ പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷം നമ്മുടെ നേതാക്കളെ ആലോസരപെടുത്തുന്നില്ല.ഒരു kg PVC യുടെ ഹരിത പാതുക മുദ്ര 4 Kg വരും. (ഒരു കിലോ വിനയിൽ 4 കിലോ കാർബൺ പുറത്തുവിടുമെന്നർത്ഥം)


പ്ലാസ്റ്റിക്ക് ഫ്ലക്ക്സിനു പകരം ക്യാൻവാസുകൾ, കോട്ടൺ തുണികൾ മുതലായവ  പരസ്യ പലകയായി ഉപയോഗിക്കുന്ന ശീലം  പ്രകൃതി സംരക്ഷണത്തിലേക്കുള്ള ചുവടുവെപ്പായി കരുതണം. രാഷ്ട്രീയ മത സംഘടനകൾ അവരുടെ പരിപാടികളിലും മറ്റും  പ്രകൃതി സൗഹൃദ ശീലങ്ങൾക്ക് മുൻഗണന നൽകി നാടിനു മാതൃകയാകുവാൻ ഇനി എങ്കിലും  മടിച്ചു നിൽക്കരുത്.


തെരഞ്ഞെടുപ്പിനെ പ്രകൃതി സൗഹൃദപരമാക്കി മാറ്റുവാൻ തെരഞ്ഞെടുപ്പു കമ്മീഷൻ നടപ്പിലാക്കുന്ന തീരുമാനങ്ങൾക്ക് അനുമോദനങ്ങൾ. വരും നാളുകളിൽ ശബ്ദമലിനീകരണം , വാഹകശേഷി (carrying capacity ) മുതലായ വിഷയങ്ങളിലും ആരോഗ്യകരമായ ഇടപെടൽ പ്രതീക്ഷിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment