പാപ്പന്റെ ക്രൂരപീഡനം: അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു




പാപ്പാന്റെ പീഡനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു. കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് കൊണ്ടുപോയപ്പോഴാണ് പാപ്പാന്‍ വിജയകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചത്.


കാലിന് സാരമായി പരുക്കേറ്റ വിജയകൃഷ്ണനെ വിശ്രമം നല്‍കാതെ പത്തനംതിട്ട ത്രിക്കോവില്‍ ക്ഷേത്രത്തിലും കൊണ്ടു പോയിരുന്നു. മര്‍ദ്ദിച്ച പാപ്പാന്‍ പ്രദീപ് പൊലിസ് കസ്റ്റഡിയിലാണ്.


ഇതിനിടെ, അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവത്തില്‍ ദേവസ്വം അധികൃതരുടെ അനാസ്ഥയുണ്ടെന്നാരോപിച്ച്‌ ഭക്തര്‍ ദേവസ്വം അസി.കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു. ആന ചരിഞ്ഞ ശേഷവും ക്ഷേത്രത്തില്‍ പൂജ തുടര്‍ന്നതും വിജയകൃഷ്ണന് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതുമാണ് ഭക്തരുടെ പ്രതിഷേധത്തിന് കാരണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment