വനത്തിൽ ആനയുടെ ജീർണിച്ച ജഡം




എ​ട​ക്ക​ര: ക​രി​യം​മു​രി​യം വനത്തിൽ കൊമ്പൻ ആനയുടെ ജീ​ര്‍​ണി​ച്ച ജ​ഡം ക​ണ്ടെ​ത്തി. 12 വ​യ​സ് പ്രായം കണക്കാക്കുന്ന ആനയാണ് ചരിഞ്ഞത്. ഏകദേശം ഒരു ആഴ്ച്ച പഴക്കമുള്ള ജഡമാണ് മാ​തി​പ്പൊ​ട്ടി​യി​ലെ പൊ​ട്ട​ന്‍ ചീ​നി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​റ്റ് ആ​ന​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റ​താ​ണ് ച​രി​യാ​ന്‍ കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ജ​ഡം ഇ​ന്നു വ​ന​ത്തി​ല്‍ ക​ത്തി​ക്കും.


നി​ല​ന്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്‌ഒ വ​ര്‍​ക്കാ​ട് യോ​ഗേ​ഷ് നീ​ല​ക​ണ്ഠ്, വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ പി.​എ​സ്.​മു​ഹ​മ്മ​ദ് നി​ഷാ​ല്‍, പോ​ത്തു​ക​ല്‍ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ര്‍ പി.​സ​ലിം ഉ​ള്‍​പ്പെ​ടെ​യു​ള​ള അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ജ​ഡ​ത്തി​ല്‍ നി​ന്നും നീ​ക്കം ചെ​യ്ത കൊമ്പുകൾ വ​നം വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ല്‍ സൂ​ക്ഷിച്ചിരിക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment