ആനപ്പുറത്ത് നിന്നും ദൈവങ്ങൾ താഴെ ഇറങ്ങട്ടെ




സംസ്ഥാനത്തെ ഏറ്റവും വലിയ പൂരമായ തൃശൂർ പൂരം ആനകളുടെ എഴുന്നള്ളത്തിന്റെ കാര്യത്തിൽ അനിശ്ചിത്വത്തിലാണുള്ളത്. തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന ആനയെ എഴുന്നെള്ളിക്കാൻ അനുവാദം നൽകാത്തതിനെ തുടർന്നാണ് അനിശ്ചിതത്വങ്ങളുടെ തുടക്കം. ഈ ആനയെ എഴുന്നെള്ളിച്ചില്ലെങ്കിൽ മറ്റ് ആനകളെയും പങ്കെടുപ്പിക്കില്ലെന്നാണ് ആന ഉടമകളുടെ തീരുമാനം. എന്നാൽ, എനിതിനാണ് നമ്മുടെ ആഘോഷങ്ങൾക്ക് ആനകൾ? കാട്ടിൽ യഥേഷ്ട്ടം ജീവിക്കേണ്ട ഒരു മൃഗത്തെ കൊണ്ടുവന്ന് ഇങ്ങനെ പീഡിപ്പിക്കാമോ ? 


ആനവിഷയം വീണ്ടും ചർച്ചയായ സമയത്ത് ഫെബ്രുവരി ഒന്നിന് ഞങ്ങൾ പ്രസിദ്ധീകരിച്ച ലേഖനം വീണ്ടും പ്രസിദ്ധീകരിക്കുകയാണ്.


രാജ്യത്ത്  ഏറ്റവും കൂടുതല്‍ നാട്ടാനകള്‍ (700) ഉള്ള കേരളത്തില്‍ ആനകള്‍ ക്കെതിരെയുള്ള പീഡനങ്ങള്‍ക്ക് കുറവുണ്ടാകുന്നില്ല സംസ്ഥാനത്തെ 10000 ഓളം ഉത്സവങ്ങളില്‍ ആനകളുടെ പ്രദര്‍ശനങ്ങള്‍ക്ക് ഉള്ള പ്രത്യേക പ്രാധാന്യം അവയുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഗുരുവായൂര്‍ ദേവാലയത്തില്‍ 65 ഓളം ആനകളുണ്ട്.


ഓരോ ആനക്കും വിശ്രമിക്കുവാന്‍ രണ്ടര ഏക്കര്‍ ഭൂമിയുണ്ടാകണം ,  എഴുന്നള്ളിക്കല്‍ പകല്‍ മാത്രം, അതിനു മുന്‍പ് 12 മണിക്കൂര്‍ വിശ്രമം നല്‍കുക,  തണുത്ത പ്രതലത്തിലും തണലിലും മാത്രം ആനയെ നിര്‍ത്തുക മുതലായ നിര്‍ദ്ധേശങ്ങള്‍ ഉണ്ട് ,എങ്കിലും ആനയോടുള്ള ചിലരുടെ കമ്പം അതിന് നീണ്ട ദുരിതങ്ങള്‍ സമ്മാനിക്കുന്നു ശബ്ദത്തെയും ഫോട്ടോ ഫ്ലാഷിനെയും ഭയക്കുന്ന ആനകള്‍ക്ക്  ആള്‍ക്കൂട്ടവും ആര്‍പ്പുവിളികളും ഒട്ടും ആരോഗ്യകരമായ അനുഭവമല്ല സമ്മാനിക്കുന്നത്.


60 വര്‍ഷങ്ങൾ ആയുര്‍ദൈര്‍ഘ്യമുള്ള  കരയിലെ ഏറ്റവും വലിയ ജീവി 12 മുതല്‍ 18 മണിക്കൂര്‍ വരെ ദിവസവും  ഭക്ഷണത്തിനായി ചെലവാക്കുന്നു. ദിനം 100 മുതല്‍ 300 കിലോ വരെ ഭക്ഷണം കഴിക്കുന്ന ആനകള്‍ 50 ഗാലന്‍ വെള്ളം അകത്താക്കും.    


മറ്റു മൃഗങ്ങളെ പോലെ ശരീരം രോമാവൃതം അല്ലാത്തതിനാലും മനുഷ്യരെ പോലെ വിയര്‍ക്കല്‍ ഇല്ലാത്തതിനാലും ചൂടിനെ ആനകള്‍ക്ക് പ്രതിരോധിക്കുവാനുള്ള ശേഷി കുറവാണ്..വലിപ്പമുള്ള ചെവി വീശികൊണ്ടാണ് അത് ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നത്. അതിലെ ഉയര്‍ന്ന തോതിലുള്ള രക്തപ്രവാഹം ശരീര ഊഷ്മാവിനെ തണുപ്പിക്കും.ഉത്സവകാലം പൊതുവേ ഫെബ്രുവരി മുതലുള്ള ചൂട് കൂടിയ കാലാവസ്ഥയിലായത് നാട്ടാനകളുടെ ദുരിതങ്ങള്‍ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിച്ചു  പുരുഷ ആനകള്‍ക്ക് ഉണ്ടാകുന്ന മദം പൊട്ടല്‍ എന്ന ശാരീരിക അവസ്ഥയില്‍ ഹോര്‍മോണിനുണ്ടാകുന്ന വര്‍ദ്ധിച്ച പ്രവര്‍ത്തനം(testosterone) ആനകളെ കൂടുതല്‍ അസ്വസ്ഥരാക്കാറുണ്ട്.അത്തരം അവസ്ഥയില്‍  അവക്ക് പൂര്‍ണ്ണ വിശ്രമം നല്‍കേണ്ടതാണ്. കച്ചവടം മാത്രം ലക്ഷ്യമാക്കി തൊഴില്‍ എടുപ്പിക്കുമ്പോള്‍ അവ ആക്രമണകാരികളാകുക സ്വാഭാവികമാണ്.നമ്മുടെ നാട്ടില്‍ പ്രതിവര്‍ഷം 50 മുതല്‍ നൂറിനടത്ത് മദമിളകിയ ആനകളുടെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപെടുന്നു. അതുമായി ബന്ധപെട്ട മരണങ്ങളും അസാധാരണമല്ല. ശ്രീലങ്കയില്‍ ആനകളെ വാര്‍ധക്യത്തില്‍  വിശ്രമ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു.. നാട്ടാനകള്‍ക്ക് പൊതുവെ കണ്ടുവരുന്ന ദഹന സമ്പന്തിയായ പല അസുഖങ്ങള്‍ക്കും പന-തെങ്ങ് ഓലയും പാചകം  ചെയ്ത ഭക്ഷണവും കാരണമാണ്.


ആനകളുടെ സുരക്ഷക്കായി സംസ്ഥാന സര്‍ക്കാര്‍ അവയുടെ രക്തവും സീറവും പരിശോധിക്കുവാനും മദം പൊട്ടുന്ന കാലത്ത് അവയെ ശാസ്ത്രീയമായി പരി രക്ഷിക്കുവാനും ആവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.ആനകളുടെ ശരീരത്തില്‍ സംഭവിക്കുന്ന മുറിവുകള്‍ രേഖപെടുത്തി കാരണങ്ങള്‍ കണ്ടെത്തുക, ആനകളുടെ ശവം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ വീഡിയോ ഗ്രാഫി നിര്‍ബന്ധമായും ഉപയോഗിക്കുക, ഓരോ ജില്ലകളിലേയും ആനകളുടെ ആരോഗ്യത്തെപറ്റിയും വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധികേണ്ട കാര്യങ്ങള്‍ എന്നിവയും അസിസ്റ്റന്‍റെ കണ്‍സര്‍വേറ്റര്‍, മൃഗ ഡോക്റ്റര്‍ എന്നിവര്‍ ശ്രദ്ധിക്കുക തുടങ്ങിയ തീരുമാനങ്ങള്‍ ആനകള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കും.


സ്പാനിഷ് സംസ്കാരക ആഘോഷത്തിന്‍റെ പ്രധാന ഭാഗമായിരുന്ന കാളപ്പോര് മൃഗ പീഡനം ആണ് എന്നുതിരിച്ചറിഞ്ഞ് അവാസിപ്പിക്കുവാന്‍ തീരുമാനിച്ചു. വേട്ടചെയ്തു ജീവിച്ച പ്രാചീന കാലത്തെ മനുഷ്യരുടെ കായിക ക്ഷമത ഭക്ഷണം സംഭരിക്കുന്നതിനും  അധികാരം ഉറപ്പിക്കുന്നതിനും പ്രധാനമായിരുന്നു. ദ്രാവിഡ സംസ്കാരത്തില്‍ കൃഷിക്കും അതില്‍ സഹായിക്കുന്ന മൃഗങ്ങള്‍ക്കും വലിയ ആദരവ് നല്‍കി. പൊങ്കല്‍ ഉത്സവത്തില്‍ ഒരു ദിവസം മാടുകള്‍ക്ക് മാറ്റി വെച്ച് അവയോടുള്ള ബഹുമാനം പ്രകടിപിച്ചു വന്നു. നാട്ടില്‍ ഏറ്റവും കരുത്തുള്ളവന്‍ ആരണ്  എന്ന് തീരുമാനിക്കുവാനായി കാളകളുമായി മല്‍പിടുത്തം നടത്തി ശക്തരെ അംഗീകരിക്കുക എന്ന സമീപനം ഒരു കാലത്തെ ആഘോഷമായിരുന്നു. അവിടെ കാളകളെ വിരട്ടി ഓടിച്ച്, കീഴ്പെടുത്തുന്ന രീതി(ജെല്ലികെട്റ്റ്)  അവയില്‍  അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇതു മനസ്സിലാക്കിയ സുപ്രീകോടതി പ്രസ്തുത മൃഗ പീഡനം നിരോധിക്കുവാന്‍ തീരുമാനിച്ചു. വൈകാരികമായി മാത്രം വിഷയത്തെ കാണുവാന്‍ തമിഴ് ജനത കാട്ടിയ വര്‍ധിച്ച താല്‍പര്യം മൃഗവിനോദനം (മൃഗ പീഡനം) തുടരുവാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കി.


കേരളത്തില്‍ മൃഗ ബലികളും കോഴിപോരും നിയമം മൂലം അവസാനിപ്പിച്ചു എങ്കിലും ആനകള്‍ക്ക് എതിരായ പീഡനങ്ങള്‍ പല രൂപത്തില്‍ തുടരുകയാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment