ആനക്കള്ളക്കടത്ത് കേസില്‍ അന്വേഷണം തുടരാന്‍ സര്‍ക്കാര്‍ അനുമതി
ആനക്കള്ളക്കടത്ത് കേസില്‍ അന്വേഷണം തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി തുടരാമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം ലഭിച്ചു. ഇതോടെ അന്വേഷണം നിര്‍ത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് വനം വകുപ്പ് റദ്ദാക്കി.


വനംവകുപ്പ് അന്വേഷിക്കുന്ന ആനക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഒത്താശ ചെയ്യാന്‍ വകുപ്പ് മന്ത്രി കെ രാജു ഇടപെട്ടുവെന്ന വാര്‍ത്ത ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്. 


വന്യജീവിസംരക്ഷണനിയമം ലംഘിച്ച് ആനകളെ കേരളത്തിലേക്ക് കടത്തിയതിനടക്കം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം നിര്‍ത്തവെയ്ക്കാന്‍ മന്ത്രി ഉത്തരവിട്ടു. വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്‍റെ പകര്‍പ്പും പുറത്ത് വന്നിരുന്നു. സംഭവം വിവാദമായതോടൊയാണ് പുതിയ നടപടി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment