പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെട്രോളും ഡീസലും ഉൽപ്പാദിപ്പിക്കാൻ കോഴിക്കോഡ് എൻ ഐ ടി




പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെട്രോളും ഡീസലും ഉത്പാദിപ്പി ക്കാൻ പദ്ധതി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ എൻജിനീയറിങ് കൺസൾട്ട ൻസി വിഭാഗമായ ‘ഫെഡോ’യും കോഴിക്കോട് എൻ.ഐ.ടി.യും ഇതു സംബന്ധിച്ച ധാരണാപത്ര ത്തിൽ ഒപ്പിട്ടു.

 

 ഇത് സംബന്ധിച്ച് നടന്നു വന്നിട്ടുള്ള  ഗവേഷണങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രക്രിയയുടെ ഭാഗമായി പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കാമെന്ന്‌ കണ്ടെത്തിയിട്ടുണ്ടെങ്കിലും  അവയൊന്നും വാണിജ്യാടി സ്ഥാനത്തിൽ പ്രവർത്തികമായിട്ടില്ല .

 

പ്ലാസ്റ്റിക് മാലിന്യം ഇന്ധനമായി മാറ്റുമ്പോൾ വൻതോതിൽ വിഷവാതകങ്ങളും മറ്റുമുണ്ടാകുന്നത് വ്യാപകമായ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. എന്നാൽ, കോഴിക്കോട്എൻ. ഐ.ടി.യിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ യാതൊരുവിധ വിഷവാതകങ്ങളൊ മറ്റു മാലിന്യങ്ങളോ  ഉണ്ടാകുന്നില്ല. വിഷവ സ്തുക്കളോ ഹാനികരമായ വാതകങ്ങളോ ഇല്ലാതെ തരംതിരി ക്കാത്ത പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഇന്ധനവും മറ്റും ഉത്പാദിപ്പിക്കാമെന്ന കെമിക്കൽസാങ്കേതികവിദ്യയാണ് കോഴിക്കോട് എൻ.ഐ.ടി.യിൽ വികസിപ്പിച്ചെടുത്തിരിക്കുന്നത് .

 

ലബോറട്ടറിയിൽ ഇതിന്റെ മാതൃകായൂണിറ്റുണ്ടാക്കി ഇന്ധനം പരീക്ഷണാടി സ്ഥാനത്തിൽ വിജയകരമായി ഉത്പാദിപ്പിച്ചിരുന്നു .ഫെഡോ ഇതിനുവേണ്ട വിശദമായ എൻജിനീയറിങ് ഡിസൈൻ നൽകുകയും പൈലറ്റ് പ്ലാൻറ് എൻ.ഐ.ടി. കാമ്പസിൽ സ്ഥാപിക്കു കയും ചെയ്യും. പൈലറ്റ് പ്ലാൻറ് വിജയിച്ചു കഴിയുമ്പോൾ വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാന്റും ഫെഡോ സ്ഥാപിക്കും. 

 

പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിലൂടെ പെട്രോളും ഡീസലും ഉത്പാദിപ്പി ക്കാമെന്ന ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയത് കോഴിക്കോട് എൻ.ഐ .ടി.യിലെ പ്രൊഫ. ലിസ ശ്രീജിത് 


 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment