പമ്പക്കു വേണ്ടിയുള്ള എൻ.പി. സുകുമാരൻ നായരുടെ പ്രവർത്തനങ്ങൾ നാളെയും തുടരാം




പമ്പാ നദിയിൽ മനുഷ്യ വിസർജ്യമടക്കം മാലിന്യത്തോത് ഗുരുതരമായ തോതിൽ വർധിച്ചതായി കണ്ടെത്തൽ...


പമ്പയിലേക്കുള്ള അഞ്ച് ഉപതോടുകളിലൂടെ യാണ് മാലിന്യമേറെയുമെത്തുന്നത്. ഇതു പരിഹരിക്കാൻ കർമപരിപാടികൾക്കും രൂപം നൽകി...


ഇല്ലിമല മൂഴിക്കൽ തോട്, വെട്ടുതോട്, ഐക്കാട് തോട്, പച്ചീത്ത തോട്, പുത്തൻതോട് എന്നിവ ജനകീയ പങ്കാളിത്തത്തോടെ പുനരുദ്ധാരണം...

പമ്പാ നദിയുടെ അവസ്ഥ പൊതു സമൂഹത്തിൽ ഗൗരവതരമായ ചർച്ചക്കിടയുണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ശ്രീ N. P.സുകുമാരൻ നായരുടെ മരണം പരിസ്ഥി തി പ്രവർത്തന രംഗത്തിന് വലിയ നഷ്ടമാണ്. പമ്പ സംരക്ഷണത്തിനായുള്ള ശ്രമത്തിൻ്റെ ഭാഗമായി 1994-ൽ പമ്പാ പരിരക്ഷണ സമിതി, 2006-ൽ പൂവത്തൂർ കേന്ദ്രമായി എൻവയോൺമെന്റൽ റിസോഴ്‌സ് സെന്റർ സ്ഥാപിച്ച് സുകുമാരൻ നായർ കർമ്മ നിരതനായിരുന്നു. ഒരു പാരിസ്ഥിതികപഠനം, പമ്പാ നദി:പരിസ്ഥിതിയും പരിപാലനവും’, ‘പ്രളയാനന്തര കേരളവും നദീ പുനരുജ്ജീവനവും’തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു.വരട്ടാർ,വരാച്ചാൽ, പമ്പ-അച്ചൻകോവിൽ, വൈപ്പിൻ കനാൽ പദ്ധതി, പമ്പാ നദീതടത്തിലെ ജൈവവൈവിധ്യം എന്നിവയിൽ  പുസ്തകങ്ങളും എഴുതിയിരുന്നു.


179 കിലോമീറ്റർ ദൂരത്തിലൊഴുകുന്ന പമ്പയും 288 കൈവഴികളും ഇന്നു പ്രതിസന്ധി യിലാണ്. 'പമ്പ കടക്കും' എന്ന പ്രയോഗം തന്നെ പമ്പ എന്ന നദിയുടെ സംശുദ്ധതക്കുള്ള തെളിവായിരുന്നു. വേമ്പനാട്ടുകായലില്‍ പതിക്കുന്ന നദിയാണ് പമ്പ. മാരാമണ്ണും ചെറു കോല്‍പ്പുഴയും പരുമലയും പനയന്നാര്‍കാവും ആറന്മുളയും നിരവധി ജല മേളകളും പമ്പയെ പ്രസിദ്ധിയുടെ കൊടുമുടിയിലേക്കുയർത്തി. നീല കൊടുവേലിയുള്‍പ്പെടെ ഔഷധികളില്‍ തട്ടി ഒഴുകുന്ന പമ്പയില്‍ കുളിച്ചാല്‍ രോഗ സൗഖ്യം ലഭിക്കുമെന്ന വിശ്വാസം ഇന്നാരും വെച്ചു പുലർത്തുന്നില്ല. 2500 കോളി ഫോം എണ്ണം ബാക്ടീരിയ ഉള്ള വെള്ളം ഓട ജലത്തിന് സമാനമാണ്. അഞ്ചര ലക്ഷം കോളി ഫാം ബാക്ടീരിയവരെ ചിലയിടത്ത് ലാബ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. (പരമാവധി100 കടക്കരുത്.)


നദിയില്‍ തീര്‍ത്ത 14ല്‍ അധികം ഡാമുകള്‍ നീരൊഴുക്ക് തടയുന്നതിന് ഇടയാക്കി. വന നാശം, വർദ്ധിച്ച തീർത്ഥാടക പ്രവാഹം എന്നിവ നദിക്കു ഭീഷണിയാണ്. പമ്പാ നദിയിലേക്ക് നീരൊഴുക്ക് എത്തുന്നതും നദീ തീരത്തുള്ളതുമായ പത്തനംതിട്ട ജില്ലയിലെ 30 പഞ്ചായത്തുകളും ആലപ്പുഴയിലെ ആറ് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന ഭൂപ്രദേശങ്ങളിലെ മാലിന്യ നിർമ്മാർജനം പമ്പയുടെ സുരക്ഷിതവുമായി ബന്ധപ്പെട്ടിരിക്കുന്നു.


പമ്പയുടെ അടിത്തട്ട് ആറ് മീറ്റര്‍ വരെ താഴ്ന്ന ഇടങ്ങളും ഉണ്ടെന്ന് പമ്പാ പരിരക്ഷണ സമിതി കണ്ടെത്തിയിരുന്നു. ശരാശരി 4.5 മീറ്റര്‍ പമ്പയുടെ അടിത്തട്ട് താഴ്ന്നു പോയി. വര്‍ഷം ശരാശരി 12 അടി വരെ മണ്ണ് വന്ന് നിറയുന്നതാണ് പുഴയുടെ സ്വാഭാവിക രീതി. പുഴകളിലെ നീരൊഴുക്ക് ക്രമപ്പെടുത്തുന്നതിൽ മണൽ നല്ല പങ്കു വഹിച്ചു. പക്ഷേ മാരകമാംവിധം ഖനനം ചെയ്യപ്പെട്ടു.മിക്കയിടത്തും ചെളി മാത്രമാണ് ഇപ്പോഴുള്ളത്.


പമ്പയുടെ പലഭാഗവും  വശത്തേക്ക് ചെരിയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. നിലവിട്ട് മണല്‍ വാരിയതോടെ ഒഴുക്ക് പുഴ പുനഃക്രമീകരിച്ചതാണ് കാരണം. കൂടുതല്‍ ആഴമുള്ള ഇടത്തേക്ക് നീരൊഴുക്ക് മാറുന്നതോടെ മറുഭാഗത്ത് കാട്ടു ചെടികളും പുല്ലും വളരുന്നു. ഇത് പുഴയുടെ നാശത്തിന് കാരണമാകുന്നു. ആഴം അറിയാതെ പുഴയില്‍ ഇറങ്ങുന്നവര്‍ ചെളി നിറഞ്ഞ ഭാഗത്ത് കുടുങ്ങി മരണപ്പെ ടുകയും ചെയ്യുന്നുണ്ട്. 


പമ്പയുടെ കൈവഴികൾ കോഴിത്തോട്,റാന്നി വലിയ തോട്,മാടത്ത രുവി,ആറന്‍മുള തോട്,വരട്ടാര്‍,ഉത്രപ്പള്ളിയാര്‍,കക്കട്ടാര്‍,കുട്ടംപേരൂറാര്‍,വലിയ തോട്, കോലറയാര്‍, കോട്ടച്ചാല്‍ തുടങ്ങിയവ നാശത്തിലാണ്.ഇവയുടെ കരയ്കുള്ള കിണറുകളും വറ്റിപ്പോയിരിക്കുന്നു. ഓതറ മേഖലയിലും മറ്റും മാസങ്ങളായി ജല ക്ഷാമം നേരിടുന്നു. വല്ലനയില്‍ മണ്ണെടുപ്പ് രൂക്ഷമായതോടെ അവിടെ നിന്ന് കോഴിത്തോട്ടിലേക്കുള്ള നീരൊഴുക്ക് നിലച്ചു. കുന്ന് ഇല്ലാതായതോടെ നീര് മണ്ണിലിറങ്ങുന്നതും കുറഞ്ഞു. 


2002ല്‍ അനുവദിച്ച 319.7 കോടിരൂപയുടെ പമ്പാ ആക്ഷന്‍ പ്ളാന്‍ അധികൃതരുടെ കെടു കാര്യസ്ഥത മൂലം നടപ്പാക്കാന്‍ കഴിയാതെ പോയി. പദ്ധതിക്ക് മൂന്നു ഘട്ടങ്ങൾ ഉദ്ദേശിച്ചിരുന്നു. പൂർണ്ണമായും ഒഴുക്കു നിലച്ച വരട്ടാർ അച്ചന്‍കോവിലിനേയും മണിമലയേയും ബന്ധിപ്പിക്കുന്നതാണ്.ആറൊഴുകിയിരുന്ന സ്ഥലവും നദീതടവും കയ്യേറിയവരെല്ലാം സ്വമേധായാ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറയതോടെ തോടു വൃത്തിയാക്കൽ നടന്നു.


ബുധനൂര്‍ പഞ്ചായത്തിലെ തെക്ക് ഉളുന്തിയിലെ പള്ളിക്കടവില്‍ നിന്നാരംഭിച്ച് പാണ്ടനാട് പഞ്ചായത്തിലെ ഇല്ലിമല മൂഴിക്കലില്‍ അവസാനിക്കുന്നതാണ് കുട്ടമ്പേ രൂരാര്‍. തിരുവല്ലയിലെ പഞ്ചസാര മില്ലുകളിലേക്ക് കരിമ്പ് എത്തിച്ചത് ഇതു വഴിയായിരുന്നു. ബുധനൂര്‍ പഞ്ചായത്ത് ഭരണസമിതി ആറിനെ തിരിച്ചുപിടിക്കു വാനുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി. തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടായില്ല എന്നതാണ് കുട്ടമ്പേരൂരാറിനെപ്പോലെ വരട്ടാറിനേയും ഇല്ലാതാക്കുന്നത്. ഇരു നദികളേയും മാതൃകയാക്കി തിരുവല്ലയിലെ കോലരയാറും ഉത്തരപ്പള്ളിയാറും നവീകരണത്തിന്റെ പാതയിലാണ്.കോലരയാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. 


കുട്ടനാടു മുതൽ ശബരിമല തീർത്ഥാടനത്തെയും വള്ളംകളിയെയും മറ്റും നില നിർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന പമ്പാ നദിയുടെ തകർച്ചയിൽ വേദനിച്ച് , സംരക്ഷണ പ്രവർത്തനത്തിൽ കാൽ നൂറ്റാണ്ടായി സജ്ജീവമായിരുന്ന ശ്രീ എൻ. പി. സുകുമാരൻ നായരുടെ വിയോഗം പരിസ്ഥിതി രംഗത്തെ പ്രവർത്തനത്തിന് നഷ്ടമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment