പരിസ്ഥിതി സൗഹൃദ സ്റ്റാർട്ട്അപ്പുകൾക്ക് മൂലധന സഹായമൊരുക്കി മലയാളി സംരംഭകൻ




പരിസ്ഥിതി സൗഹൃദ രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പുകൾക്ക് മലയാളി സംരംഭകനായ ശ്രേയസ് ഷിബുലാൽ മൂലധന സഹായമൊരുക്കുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മിസേലിയോ ഫണ്ട്' ആണ് ക്ലീൻ എനർജി സ്റ്റാർട്ട് അപ്പുകൾക്ക് സഹായമൊരുക്കുന്നത്. വൈദ്യുതി വാഹന വ്യവസായം ഉൾപ്പെടെയുള്ള പരിസ്ഥി സൗഹൃദ സ്റ്റാർട്ട് അപ്പുകൾക്കാണ് മൂലധനമൊരുക്കുന്നത്. 75 ലക്ഷം മുതൽ 7 കോടി രൂപ വരെയാണ് മൂലധന സഹായം.


140 കോടി രൂപയുടെ ഫണ്ടാണ് പ്രാരംഭ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. നിക്ഷേപിച്ച് കുറച്ച് കാലം കൊണ്ട് നേട്ടമെടുത്ത് പിന്മാറുകയല്ല മിസോലിയോയുടെ ലക്ഷ്യം. ക്ഷമയോടെ കാത്തിരിക്കുന്ന ദീർഘകാലം സമീപനമാണ് മൂലധന സഹായം നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്. മികച്ച ആശയവും അത് നടപ്പാക്കാൻ ശേഷിയുള്ള ശക്തമായ ടീമിന്റെ പ്രകൃതി സൗഹൃദ സംരംഭങ്ങൾക്കാണ്  മുതൽ മുടക്ക് കമ്പനി നൽകുന്നത്. 


വൈദ്യുത വാഹങ്ങൾക്ക് ആവശ്യമായ മോട്ടോറുകൾ, ബാറ്ററി, ചാർജിങ്, അടിസ്ഥാന സൗകര്യം, എൻജിൻ തുടങ്ങിയ രങ്ങളിലൊക്കെയുള്ള നൂതന സംരംഭങ്ങൾക്ക് മുതൽ മുടക്കും. മൂലധന സഹായത്തിന് പുറമെ വൈദ്യുത വാഹന സ്റ്റാർട്ട് അപ്പുകൾക്കായുള്ള ഡിസൈൻ സ്റ്റുഡിയോ, പ്രോഡക്റ്റ് ഡിവിഷൻ എന്നിവയും ഒരുക്കും.


വൈദ്യുത വാഹനം ഉൾപ്പെടെ ക്ലീൻ എനർജി രംഗത്ത് പ്രവർത്തിക്കുന്ന കേരളാ സ്റ്റാർട്ട് അപ്പുകൾക്കും സഹായമൊരുക്കാൻ തയ്യാറാണെന്ന് ശ്രേയസ് ഷിബുലാൽ പറഞ്ഞു. ഐ ടി കമ്പനിയായ ഇൻഫോസിസിന്റെ സഹസ്ഥാപകനും മുൻ മാനേജിങ് ഡയറക്ടറുമായ എസ് ഡി ഷിബുലാലിന്റെ മകനാണ്  ശ്രേയസ് ഷിബുലാൽ.


മൂലധനം ആവശ്യമായ പരിസ്ഥിതി സൗഹൃദമായ സ്റ്റാർട്ട് അപ്പുകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിന് hello @micelio .com എന്ന ഇമെയിൽ വഴി അപേക്ഷ നൽകാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment