പാരിസ്ഥിതികാഘാത നിർണ്ണയ അതോറിറ്റി ഇല്ലാതായിട്ട് ആറുമാസം




ഖനനവും വൻകിട നിർമ്മാണ പ്രവത്തനങ്ങളും ഉൾപ്പെടെയു ള്ളവയുടെ പരിസ്ഥിതികാഘാതം വിലയിരുത്തനായുള്ള സ്റ്റേറ്റ് ലെവൽ ഇമ്പാക്ട് അസ്സസ്സ്മെന്റ് അതോറിറ്റി(എസ് ഇ ഐ എ എ) യുടെ കാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചെങ്കിലും ഇതു വരെ ആരെയും നിയമിച്ചിട്ടില്ല .അതോറിറ്റിയുടെ കീഴിൽ വിദഗ്ധ പരിശോധനാ  ചുമതലവഹിക്കുന്ന അപ്രൈസൽ കമ്മിറ്റിയും നിലവിലില്ല .


മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ മെമ്പർ സെക്രട്ടറിയായ അതോറിറ്റിയിൽ ചെയർമാനും അംഗവുമുൾപ്പടെ മൂന്നുപേ രാണുള്ളത്.പരിസ്ഥിതി മേഖലയിൽ നിന്ന് പതിമൂന്നുപേ രടങ്ങുന്നതാണ് അപ്പ്രൈസൽ കമ്മിറ്റി .സംസ്ഥാന സർക്കറിന്റെ ശുപാർശയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് സമിതിയിൽ അംഗങ്ങളെ നിയമിക്കുന്നത് .അതോറിറ്റിയിലെയും അപ്പ്രൈസൽ കമ്മിറ്റിയിലെയും അംഗങ്ങളെ നാമനിർദ്ദേശം ചെയ്തു കേന്ദ്ര സർക്കാരിന് നൽകിയെങ്കിലും അംഗീകാരം ലഭിച്ചില്ലെന്നാണ് സംസ്ഥാനസർക്കാരിന്റെ വിശദീകരണം .


20000  ചതുരശ്ര മീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കും അഞ്ചു ഹെക്ടറിൽ കൂടുതലുള്ള ക്വാറികൾക്കും അതോറിറ്റിയുടെ അനുമതി ആവശ്യമാണ്.അപ്രൈ സൽ കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി അന്തിമാനുമതി നൽകുന്നത് .ക്വാറികൾക്ക് സംസ്ഥാന അതോറിറ്റി നിലവിലില്ലെങ്കിൽ കെണ്ടര പരിസ്ഥിതി വിദഗ്ധ സമിതിയുടെ അനുമതി വാങ്ങണം .അടുത്തിടെ ആറ് വൻകിട കമ്പനികളുടെ അപേക്ഷ കേന്ദ്ര വിദഗ്ധ സമിതി നിരസിച്ചിരുന്നു .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment