എ​ട​യാ​ര്‍ മ​ലി​നീ​ക​ര​ണ പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നെ​തി​രെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ഹൈ​ക്കോ​ടതിയിലേക്ക്




ആ​ലു​വ: എ​ട​യാ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ മ​ലി​നീ​ക​ര​ണ പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നെ​തി​രെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​നെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ പോ​ലും ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.


എടയാർ മേഖലയിൽ അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന മലിനീകരണ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം തേ​ടി ശ്രീ​മ​ന്‍ നാ​രാ​യ​ണ​ന്‍, എ​ന്‍.​രാ​മ​ച​ന്ദ്ര​ന്‍, എ.​എ. മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​ര്‍ ജി​ല്ല ക​ല​ക്ട​റോ​ട് പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന് റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ് പ​രി​സ​രം സ​ന്ദ​ര്‍ശി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. അ​സ​ഹ്യ​മാ​യ ദു​ര്‍ഗ​ന്ധ​ത്തി​ന്റെയും വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​​ന്റെയും തീ​വ്ര​ത നേ​രി​ട്ടു മ​ന​സ്സി​ലാ​ക്കി ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​യി​രു​ന്നു  പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യി​ല്ലാ​തെ വ​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ന്  ക​ല​ക്ട​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ഹൈ​ക്കോട​തി​യെ സ​മീ​പി​ച്ചു. ആ​വ​ശ്യം അം​ഗീ​ക​രി​ച്ച  കോ​ട​തി എ​ത്ര​യും വേ​ഗം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ക​ല​ക്ട​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ല​ക്ട​റേ​റ്റി​ൽ ന​ട​ന്ന ഹി​യ​റി​ങ്ങി​ൽ പ​രാ​തി​ക്കാ​രി​ല്‍നി​ന്ന് നേ​രി​ട്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. 


എ​ട​യാ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ചി​ക്ക​ന്‍ വേ​സ്​​റ്റ് പ്രോ​സ​സി​ങ് യൂ​നി​റ്റ്, ബോ​ണ്‍ പ്രോ​സ​സി​ങ് യൂ​നി​റ്റ്, ഫി​ഷ് പ്രോ​സ​സി​ങ് യൂ​നി​റ്റ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ല്‍നി​ന്ന് ഉ​യ​രു​ന്ന ദു​ര്‍ഗ​ന്ധ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തു​വ​രെ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തിവെ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ പ​രാ​തി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഹി​യ​റി​ങ്ങി​ലെ ച​ര്‍ച്ച​ക​ള്‍ക്കും വി​വ​ര​ശേ​ഖ​ര​ണ​ങ്ങ​ള്‍ക്കും ശേ​ഷം ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കേ​ണ്ട​തി​ന്റെ ഭാ​ഗ​മാ​യി പ്ര​ശ്ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ക​ല​ക്ട​ര്‍ ഏ​ഴി​ന ന​ട​പ​ടി​ക​ള്‍ക്ക് ഉ​ത്ത​ര​വ് ന​ൽ​കി. ഉ​ത്ത​ര​വ​നു​സ​രി​ച്ച് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​ന്‍ മൂ​ന്നു മാ​സം സ​മ​യ​മാ​ണ്  ക​മ്പ​നി യൂ​നി​റ്റു​ക​ള്‍ക്ക് ക​ല​ക്ട​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഉ​ത്ത​ര​വു പ്ര​കാ​ര​മു​ള്ള സ​മ​യം​ക​ഴി​ഞ്ഞ് നാ​ളു​ക​ളാ​യി​ട്ടും  ന​ട​പ​ടി​യെ​ടു​ത്ത​താ​യി​ട്ടു​ള്ള അ​റി​യി​പ്പൊ​ന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഭാ​ഗ​ത്തു​നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുന്നത്.


എ​ട​യാ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളി​ല്‍നി​ന്ന് പു​റ​ത്തു​വി​ടു​ന്ന, അ​സ​ഹ്യ​മാ​യ ദു​ര്‍ഗ​ന്ധ​വും മാ​ര​ക​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​ക്കു​ന്ന പു​ക​യും​കൊ​ണ്ട് സ​മീ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല തു​ട​ര്‍ച്ച​യാ​യി അ​തി​ക​ഠി​ന​മാ​യ പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ള്‍ ഗു​രു​ത​ര​മാ​യ ശ്വാ​സ​ത​ട​സ്സം മു​ത​ല്‍ അ​ർ​ബു​ദം വ​രെ​യു​ള്ള രോ​ഗ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍  അ​ടി​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment