കർഷക സമരത്തെ പിന്തുണച്ച് പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബർഗ്
കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിനു പിന്തുണ അർപ്പിച്ച് ലോക പ്രശസ്ത പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബർഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഗ്രെറ്റ കർഷക സമരങ്ങളെ പിന്തുണച്ചത്. നമ്മൾ ഇന്ത്യയിലെ കർഷക സമരങ്ങൾക്കൊപ്പമാണ് എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്. 


പോപ് ഗായിക റിഹാന്നയും കർഷക സമരങ്ങളെ പിന്തുണച്ചിരുന്നു. നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന കർഷക സമരത്തിൻ്റെ ചിത്രം പങ്കുവച്ചത്. കർഷക സമരത്തെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന വാർത്തയും ഒപ്പമുള്ള ചിത്രവും അടക്കമായിരുന്നു ട്വീറ്റ്. 100 മില്യണിലേറെ ഫോളോവേഴ്സുള്ള റിഹാന്നയുടെ ഈ ട്വീറ്റിന് വലിയ പ്രതികരണമാണ് ഉണ്ടായത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment