കേരളത്തിൻ്റെ ഗ്രാമങ്ങൾ കാർബൺ ന്യൂട്രൽ ആകുമോ 2020 തെരഞ്ഞെടുപ്പിലൂടെ? - ഭാഗം - 2  




നിലവിലെ ഇടതുപക്ഷ സർക്കാരിൻ്റെ പരിസ്ഥിതി നിലപാടുകളെ പരാമർശിക്കാതെ അവരുടെ പഞ്ചായത്തു തല പ്രകടന പത്രികയെ പറ്റി പ്രതിപാദിക്കുന്നത് യുക്തമല്ല.


പഞ്ചായത്തുകളുടെ അധികാരങ്ങളെ വെട്ടിക്കുറവക്കുവാൻ മടിക്കാത്തവരായി 2016 മുതൽ  കേരളം ഭരിക്കുന്ന സർക്കാർ മാറിയിരുന്നു.Ease of Doing Business ൻ്റെ പേരിൽ നെൽ വയൽ തണ്ണീർ തട സംരക്ഷണ നിയമത്തെ അശക്തമാക്കി യവർ തന്നെ ഖനനം നടത്തുവാൻ 50 മീറ്റർ ദൂരം നിശ്ച്ചയിച്ചു നൽകി.ഖനനം തുടങ്ങുവാനുള്ള പഞ്ചായത്തവകാശത്തിൽ കൈ കടത്തിയ പിണറായി സർക്കാർ  തീരുമാനവും പഞ്ചായത്തുകളുടെ അധികാരത്തെയും പ്രകൃതി സംരക്ഷണത്തിലുള്ള ത്രിണമൂൽ പങ്കിനെയും അസാധുവാക്കിയിരുന്നു. പരിസ്ഥിതി സുരക്ഷാ തുരുത്തുകളെ തോട്ട മുതലാളിമാരുടെ കൈമാറിയത്, പാട്ട ഭൂമിയിൽ ഖനനം അനുവദിച്ചതൊക്കെ തങ്ങളുടെ നിയമസഭാ വാഗ്ദാനങ്ങളെ മറക്കുവാൻ മടിക്കാ ത്തവരാണ് ഇടതുപക്ഷ മുന്നണി എന്ന സംശയം ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ വാഗ്ദാനങ്ങൾ ഇനിയുള്ള 6 മാസത്തിനുള്ളിൽ നടപ്പാക്കിയിരുന്നു എങ്കിൽ എന്നാശിക്കുന്നു.


ഇടതുപക്ഷ പ്രകടനപത്രികയും പരിസ്ഥിതിയും


പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി പുറത്തിറക്കിയ പ്രകടന പത്രികയിൽ പരിസ്ഥിതി വിഷയങ്ങളെ പറ്റി 76 മുതൽ 83 വരെയുള്ള ഭാഗത്ത് വിവരിച്ചിട്ടുണ്ട്. 

76. സംസ്ഥാനത്തെ 80000 km നീളത്തിലുള്ള തോടുകളും പുഴകളും വശങ്ങൾ കയർ / കല്ലു കെട്ടി / മുള വെച്ചുപിടിപ്പിച്ച് സുരക്ഷിക്കുമെന്നു പറയുന്നു. നീർത്തട പദ്ധതിയുടെ ഭാഗമായി നീർത്തട മാപ്പ് തയ്യാറാക്കും.


77. മണ്ണുസംരക്ഷണം വിജയിപ്പിക്കും.


78. കാർബൺ ന്യൂട്രൽ പഞ്ചായത്തുകൾ രൂപീകരിക്കും. മീനങ്ങാടിയിൽ തുടക്കമായ കാർബൺ ന്യൂട്രൽ പഞ്ചായത്ത് പരിപാടി വയനാട്ടിലും  കേരളത്തിലെ വിവിധ ഇടങ്ങളിലും വ്യാപകമാക്കും. വയനാട് കാപ്പി പ്രസ്തുത പദ്ധതിയുടെ ഭാഗമാണ്. 


79. ദുരന്ത നിവാരണ സമിതികളെ ശക്തമാക്കും .അതിനാവശ്യമായ ഉപകരണങ്ങൾ ശേഖരിക്കും. പരിശീലനങ്ങൾ നൽകും.


പ്രതി വർഷം ഒരു കോടി മരങ്ങൾ  ഗ്രാമങ്ങളിൽ വെച്ചു പിടിപ്പിക്കും.അതിനായി ഓരോ പഞ്ചായത്തിലും ഓരോ നേഴ്സറി വീതം സ്ഥാപിക്കും. മിയാ വാക്കി കാടുകളാേ സമാനമായ മരക്കൂട്ടങ്ങളോ ഓരോ പഞ്ചായത്തിലും സ്ഥാപിക്കും. 20000 കുളങ്ങളിൽ മത്സ്യ കൃഷി നടത്തുവാനായി ഒരു കോടി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കും.(അതുവഴി കുളങ്ങളുടെ സംരക്ഷണം).


12000 പൊതു ശുചി മുറികൾ,സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാൻ്റ്കൾ വ്യാപിപ്പിക്കും. ഇവക്കായി 2500 കോടി രൂപ മാറ്റിവെക്കും.


ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലൂടെ

കോൺഗ്രസ് പാർട്ടി ഗാന്ധിയൻ പഞ്ചായത്തുകളെ സ്വപ്നം കാണുന്നു.അവരുടെ പ്രകടന പത്രിക ഇടതുപക്ഷ സംസ്ഥാന സർക്കാർ പഞ്ചായത്തുകളുടെ എടുത്തു കളഞ്ഞ അധികാരത്തെ പറ്റി സൂചിപ്പിക്കുന്നു. 


പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമായി മാലിന്യ സംസ്ക്കരണത്തെ കണ്ടു കൊണ്ട് , വികേന്ദ്രീകരണ രീതിയിലുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നു പറയുന്നു.


പരിസ്ഥിതിയെ ബാധിക്കുന്ന നിർമ്മാണങ്ങളിലെ അനുമതിയുടെ കാര്യത്തിൽ പുരോഗതി വരുത്തണം.കുളങ്ങൾ ,വയലുകൾ, പുഴകൾ,കായലുകൾ സംരക്ഷി ക്കുന്നതിൽ മെച്ചപ്പെട്ട പ്രവർത്തനം ഉണ്ടാകണം.അനധികൃത ക്വാറി പ്രവർത്ത നത്തെ ഫല പ്രതമായി തടയുവാൻ നിലവിൽ കഴിഞ്ഞിട്ടില്ല. മലിന ജല സംസ്കരണത്തിന് മലിന ജല അതോറിട്ടി രൂപീകരിക്കും. പഞ്ചായത്തുകളെ കാർബൺ ന്യൂട്രൽ ആക്കി മാറ്റും.


സംസ്ഥാനത്തെ 95% ത്തിലധികം ത്രിതല പഞ്ചായത്തുകളിൽ അധികാരത്തിലെ ത്തുമെന്നു പ്രതീക്ഷിക്കുന്ന ഐക്യ/ഇടതു മുന്നണി സംവിധാനം കേരളത്തിലെ പഞ്ചായത്തുകളെ കാർബൺ  ന്യൂട്രൽ ആക്കി മാറ്റുവാനും മാലിന്യ വിമുക്ത മാക്കുവാനും തയ്യാറാണ് എന്നുറപ്പു നൽകുകയാണ്.പ്രസ്തുത ലക്ഷ്യത്തിലെ ത്തുവാൻ എന്തൊക്കെ മാറ്റങ്ങളായിരിക്കും ഗ്രാമ തലത്തിൽ കൈ കൊളളാൻ പോകുന്നതെന്ന് ഇരുവരും പറഞ്ഞിട്ടില്ല. ഇവരുടെ വാഗ്ദാനങ്ങൾ നടപ്പിലാക്കിക്കു വാനുള്ള ബാധ്യത കൂടി സമ്മതിദാന അവകാശമുള്ള കേരളീയർ സ്വയം ഏറ്റെടുക്കണം.


വരുന്ന അഞ്ച് വർഷക്കാലം കൊണ്ട് കാർബൺ ന്യൂട്രൽ ആക്കി കേരളത്തെ മാറ്റുന്നതിലൂടെ  നാട്  ഇന്നനുഭവിക്കുന്ന ഒട്ടുമിക്ക സാമൂഹിക / ആരോഗ്യ / സാമ്പത്തിക / പരിസ്ഥിതിക പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്തുവാൻ കഴിയും. അതിനു കഴിയണമെന്നു ജനാധിപത്യ വാദികൾ ഒരിക്കൽ കൂടി ആഗ്രഹിക്കുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment