ജല സ്രോതസ്സുകൾ സംരക്ഷിക്കാത്ത പഞ്ചായത്തുകൾക്ക് വൻ ശിക്ഷ




2019 ൽ രൂപീകരിക്കപ്പെട്ട ജല ശക്തി മന്ത്രാലയം, സംസ്ഥാനത്തെ നദികളും മറ്റു ജല സ്രോതസ്സുകളും മലിനമാക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്ന് കർശന (അവസാന) നിർദ്ദേശം നൽകിയിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഓരോ സംസ്ഥാനത്തെയും ഗുരുതരമായി മലിനീകരണം ബാധിച്ചിട്ടുള്ള ഒരു നദിയെ എങ്കിലും തെരഞ്ഞെടുത്ത് വൃത്തിയാക്കുക. അതിൽ വീഴ്ച്ച വരുത്തുന്ന ഉദ്യാേഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. (ജല വിഭവ മന്ത്രാലയത്തെയും നദീ വികസന- ഗംഗാ പുനരുദ്ധാരണ വകുപ്പുകളെയും യോജിപ്പിച്ചാണ് 2019 മെയ് മാസം ജല്‍ ശക്തി വകുപ്പ് ഉണ്ടാക്കിയത്).


കഴിഞ്ഞ മാർച്ചിനു മുൻപ് 100 % സൂവിജ് ട്രീറ്റ്മെൻ്റ പ്ലാൻ്റ് (STP) സംവിധാനം എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കാനുള്ള കേന്ദ്ര നിർദ്ദേശം കേരളത്തിൽ  പാലിച്ചിട്ടില്ല. ചാലുകൾ വൃത്തിയാക്കൽ അനിവാര്യമാണ്. അങ്ങനെ ചെയ്തില്ല എങ്കിൽ ഓരോ കാനക്കും 5 ലക്ഷം രൂപ പ്രതിമാസം പിഴയീടാക്കണം. അടുത്ത മാർച്ച് 31 മുൻപ് സൂവിജ് ട്രീറ്റ്മെൻ്റ പ്ലാൻ്റ് (STP) സംവിധാനം ഏർപ്പെടുത്തിയില്ല എങ്കിൽ 10 ലക്ഷം രൂപ ശിക്ഷയായി നൽകുവാൻ പഞ്ചായത്തുകൾ ബാധ്യസ്ഥമായിരിക്കും എന്നാണ് ജലശക്തി മന്ത്രാലയത്തിൻ്റെ  അറിയിപ്പ്.


20l9 ജൂലൈ മുതൽ രണ്ടു ഘട്ടമായി 5 പദ്ധതികൾ നടപ്പിലാക്കുവാൻ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടം കഴിഞ്ഞ വർഷം ജൂലൈ ഒന്നു മുതൽ സെപ്ട്ടംബർ 15 വരെ(എല്ലാ സംസ്ഥാനത്തും). രണ്ടാം ഘട്ടം ഒക്ടോബർ ഒന്നു മുതൽ നവംബർ 30 കൊണ്ട് പൂർത്തീകരിക്കണം. ഒന്നാം ഘട്ടം ജലക്ഷാമം രൂക്ഷമായ 20 സംസ്ഥാനത്തെ ഉദ്ദേശിച്ചും രണ്ടാം ഘട്ടം മൺസൂൺ മഴ ശക്തമായി ലഭിക്കുന്ന കേരളത്തെ പോലെയുള്ള സംസ്ഥാനത്തെ മുന്നിൽ കണ്ടു കൊണ്ടുമാണ്.


1. ജലസംരക്ഷണവും മഴവെള്ള ശേഖരണം.
2. പരമ്പരാഗത ജല ശ്രാേതസ്സുകൾ, ടാങ്കുകൾ വൃത്തിയാക്കി സംരക്ഷിക്കൽ.
3. ബോർ വെല്ലുകൾ പുനരുപയോഗിക്കാനായി പദ്ധതികൾ.
4.നീർത്തടം (watershed) വികസനവും സംരക്ഷണവും.
5. തീവ്രവന വൽക്കരണം.


2019ആഗസ്റ്റ് മാസത്തെ അവസാന ആഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ പഞ്ചായത്തുകളിലും നടപ്പിലാക്കുവാൻ ഉദ്ദേശിച്ച പദ്ധതികൾ കേരളത്തിൽ എവിടെ എത്തി എന്നു പരിശോധിക്കേണ്ടതാണ്. 


രാജ്യത്തെ 1592 ബ്ലോക്കുകളെയും 256 ജില്ലകളെയും ജലശക്തി വകുപ്പ് കണ്ടെത്തിയിരുന്നു.ജല ക്ഷാമം രൂക്ഷമായ ഏരിയകളാണിവ. തമിഴ് നാട് 516 ബ്ലോക്കുകൾ, രാജസ്ഥാൻ 258, ഉത്തർ പ്രദേശ് 130, തെലുങ്കാന 137,പഞ്ചാബ് 111.കേരളത്തിലെ മൂന്നു ബ്ലോക്കുകൾ. ചിറ്റൂർ, മലമ്പുഴ, കാസർഗോഡ് അപകടകരമായ തരത്തിൽ ഭൂഗർഭ ജലക്കുറവനുഭവിക്കുന്നു.


ശക്തമാകുന്ന വെള്ളപ്പൊക്കവും (ഉരുൾപൊട്ടലും) വരൾച്ചയും മുതലായ രൂക്ഷമായ കാലാവസ്ഥാ മാറ്റത്തിലൂടെ നാട് അനുദിനം ബുദ്ധിമുട്ടുകയാണ്.കേരളത്തിലെ ജല ക്ഷാമത്തിനു കാരണം മഴ കുറയുന്നതല്ല.മഴയുടെ സ്വഭാവത്തിലെ മാറ്റം, ഭൂമിയുടെ ഘടനയിലുണ്ടാക്കിയ അട്ടിമറികൾ , വന നശീകരണം,തെറ്റായ നിർമ്മാണ രീതി ഒപ്പം വഴിപിഴച്ച ജല വിനിയോഗവും കാരണങ്ങളാണ്. ഈ അവസരത്തിലാണ് നൂറ്റാണ്ടു കളായി നാം നിർമ്മിച്ച കിണറുകൾ, കുളങ്ങൾ എന്നിവയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത്. 


ഓരോ ഗ്രാമവും അടിസ്ഥാനമാക്കി, അതതു ഗ്രാമവാസികളെ പങ്കാളികളാക്കി ക്കൊണ്ട് ജല വിഭവ സംരക്ഷണ-വിനിയോഗ സമ്പ്രദായം രാജ്യത്തു നിലനിന്നിരുന്നു. ജല വിഭവം കാര്യക്ഷമമായി ഉപയോഗിക്കുവാൻ, മഴയുടെ വ്യതിയാനങ്ങൾ മൂല മുണ്ടാകുന്ന സാമ്പത്തിക ക്ലേശങ്ങൾ ഏറ്റവും കുറഞ്ഞ തോതിലേക്ക് പിടിച്ചു നിർത്തുവാൻ, ഉതകുന്ന പ്രാദേശിക പദ്ധതികൾ നാടുകളിലുണ്ടായിരുന്നു. കേന്ദ്രീകൃത പദ്ധതികളുടെ വരവോടെ പരമ്പരാഗതമായ പരിചരണത്തിൻ്റെ പ്രാധാന്യം കുറഞ്ഞു. അവക്കു വേണ്ടിയുള്ള സാമ്പത്തിക സഹായങ്ങളും ഇല്ലാതെയായി. പൈപ്പിലൂടെ ജലം ലഭിക്കുന്നു എന്നു വന്നതോടെ കിണറുകളെ ശ്രദ്ധിക്കാതെയായി.


മഹാരാഷ്ട്രയിൽ പാറ്റ്‌സ് (Pats), മധ്യപ്രദേശിൽ ഹവേലി (Haveli), ഉത്തർഖണ്ഡിൽ ഗൾസ് (Guls),ഹിമാചൽ പ്രദേശിൽ കുൾസ് (Kuls), രാജസ്ഥാനിൽ ജലാറസ് (Jhalaras), നാഗാലാന്റിൽ സാബോ (Zabo), ഒറീസയിൽ കാടസ് (Kadas) തുടങ്ങിയവ വിവിധ തരത്തിലുള്ള ജല സംഭരണ-സംരക്ഷണ രീതികളാണ്. വികേന്ദ്രീകൃതമായ  ജലസംഭരണികൾ, കേരളത്തിലെ കിണറുകളുടെയും കുളങ്ങളുടെയും സ്ഥാനത്ത് അതതു സംസ്ഥാനങ്ങളിൽ അവരവരുടെ നാട്ടറിവും നാടൻ കഴിവുകളും അടിസ്ഥാനമാക്കി നിർമ്മിച്ചവയാണ്. കാസർഗോഡുകാരുടെ കണ്ടെത്തലായ സു രംഗ ജല സംരക്ഷണ പദ്ധതികളിൽ ലോക അത്ഭുതമായി അംഗീകരിച്ച മാർഗ്ഗമാണ്.  അത്തരം നാടു പോലും ജലക്ഷാമത്തിലെത്തിക്കഴിഞ്ഞു.


തുടരും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment