എറണാകുളം മംഗള വനത്തിൽ അഗ്നിബാധ




എറണാകുളം മംഗള വനത്തിൽ തീ പിടിത്തം. നിരവധി മരങ്ങളും ജീവജാലങ്ങളും പക്ഷികളുമുള്ള ഇടമാണ് എറണാകുളം നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന മംഗള വനം. ഉണങ്ങിയ പുല്ലിന് തീപ്പിടിച്ചാണ് അഗ്നിബാധ ഉണ്ടായത്. ചില മരങ്ങൾ തീപിടുത്തത്തിൽ കത്തി നശിച്ചിട്ടുണ്ട്. ചെറുമരങ്ങളിലെ ഇലകളിലേക്ക് തീ പടര്‍ന്ന് പിടിച്ചിട്ടുണ്ട്. 


രണ്ടു അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തു എത്തി തീ അണച്ചു. ഉണങ്ങിയ പുല്ലിന് തീ പിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് ഫയർ ഫോഴ്‌സ് വിശദമാക്കുന്നത്. എറണാകുളം ഹൈക്കോടതിക്ക് സമീപമാണ് മംഗള വനം സ്ഥിതിചെയ്യുന്നത്.


ബ്രഹ്മപുരം മാലിന്യ സംസ്‌കരണ ശാലയിലുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെ മംഗളവനത്തിലും തീപ്പിടിത്തമുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ബ്രഹ്മപുരത്തെ തീപ്പിടിത്തത്തെ തുടര്‍ന്ന്  കൊച്ചി നഗരത്തിലാകെ പുക നിറഞ്ഞിരുന്നു. അവിടുത്തെ പ്ലാസ്റ്റിക് സംഭരണ ശാലയിലാണ് അഗ്നിബാധയുണ്ടായത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment