കാലാവസ്ഥാ വ്യതിയാനത്തിൽ പൊള്ളി യൂറോപ്പും




ലോകം മുഴുവൻ കാലാവസ്ഥാ വ്യതിയാനം അതിതീവ്രമായി അനുഭവപ്പെടുകയാണ്. പല യൂറോപ്യന്‍ രാജ്യങ്ങളിലും കനത്ത ചൂടാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ‌് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 


45.9 ഡിഗ്രിസെല്‍ഷ്യസാണ് ഫ്രാന്‍സിലെ ചൂട്. ഒരാഴ്ചക്കുള്ളിലാണ് ഫ്രാന്‍സില്‍ ചൂട് കൂടിയത്. മുമ്പെങ്ങുമില്ലാത്ത വിധമുള്ള ചൂടാണിത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച നഗരങ്ങളിലെ സ‌്കൂളുകൾ അടച്ചിട്ടുണ്ട്. പാരീസ് ഉള്‍പ്പെടെ രാജ്യത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതല്‍. ചൂടിന് ജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ മിക്കയിടങ്ങളിലും താത്കാലിക ജലധാരകള്‍ ആരംഭിച്ചിട്ടുണ്ട്. 


പബ്ലിക് സ്വിമ്മിങ് പൂളുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടു കൊടുക്കുകയും ചെയ്തു. യൂറോപ്പിന്‍റെ എല്ലാ ഭാഗത്തും തന്നെ 35 ഡിഗ്രിക്ക് മുകളിലുള്ള താപനിലയാണുള്ളത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment