ബ്രിട്ടനില്‍ റെക്കോര്‍ഡ് ചൂട്; ജര്‍മനിയില്‍ ജലാശയങ്ങള്‍ വറ്റിവരണ്ടു




ലണ്ടന്‍: കടുത്ത ചൂടിൽ പൊള്ളി പടിഞ്ഞാറൻ യൂറോപ്പ്. ബ്രിട്ടനില്‍ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്. 38.1 സെല്‍ഷ്യസാണ് കേംബ്രിഡ്ജിലെ ചൂട്. 2003ല്‍ 38.5 സെല്‍ഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പാരീസില്‍ 42.6 സെല്‍ഷ്യസാണ് രേഖപ്പെടുത്തിയ ചൂട്. 


യൂറോപ്പിന് പരിചയമുള്ളതല്ല ഇപ്പോൾ അനുഭവപ്പെടുന്നത്. കടുത്ത ചൂട് റെയില്‍വേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. കേബിളുകളുടെ തകരാറിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തു. ഇതേതുടര്‍ന്ന് നൂറുകണക്കിന് പേര്‍ വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങി. വയോധികര്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചു.


ബ്രിട്ടനിലെ ഉഷ്ണ തരംഗം ഫ്രാന്‍സിലും ജര്‍മനിയിലും നെതര്‍ലന്‍ഡ്സിലും അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളിലെല്ലാം താപനില റെക്കോര്‍ഡ് ഭേദിച്ചു. വടക്കന്‍ ജര്‍മനിയിലെ പുഴകളും തടാകങ്ങളും വരണ്ട നിലയിലാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment