എവറസ്റ്റ് കൊടുമുടിയിൽ നിന്ന് ശേഖരിച്ച ടൺ കണക്കിന് മാലിന്യം കലാസൃഷ്ടികളാക്കാനുള്ള തയ്യാറെടുപ്പുമായി നേപ്പാൾ
മാലിന്യ നിർമാർജ്ജനത്തിൽ ലോകത്തിന് തന്നെ മാതൃക കാണിച്ചു നൽകാനുള്ള തയാറെടുപ്പിലാണ് നേപ്പാൾ. എവറസ്റ്റ് കൊടുമുടിയിൽ നിന്ന് ശേഖരിച്ച ടൺ കണക്കിന് മാലിന്യം കലാസൃഷ്ടികളാക്കാനുള്ള പദ്ധതി രാജ്യം പ്രഖ്യാപിച്ചു. ഇവ ഒരു ഗാലറിയിൽ പ്രദർശിപ്പിക്കും. ഒപ്പം എവറസ്റ്റിനെ മാലിന്യത്തിൽ നിന്ന് രക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കും.
അടുത്തിടെ നേപ്പാൾ ഒരു സംഘത്തെ നിയോഗിച്ച് പർവതത്തിൽനിന്ന് മാലിന്യങ്ങൾ ശേഖരിച്ചിരുന്നു. കീറിയ ടെന്‍റുകൾ, പ്ലാസ്റ്റിക് - ഓക്സിജൻ കുപ്പികൾ, ഗോവണികൾ, ക്യാനുകൾ എന്നിവയെല്ലാമായിരുന്നു ഇതിലുണ്ടായിരുന്നത്. പർവതാരോഹകരും ട്രെക്കിങ് സംഘങ്ങളും ഉപേക്ഷിച്ച മാലിന്യങ്ങളായിരുന്നു ഇവ.
എവറസ്റ്റിന്‍റെ അറ്റമായ 8848.86 മീറ്റർ ഉയരത്തിൽനിന്ന് വരെ മാലിന്യം ശേഖരിച്ചു. ഈ മാലിന്യങ്ങളിൽനിന്ന് കലാസൃഷ്ടികൾ ഒരുക്കുന്നതിൽ നിരവധി പ്രാദേശിക, വിദേശ കലാകാരന്മാർ പങ്കാളികളാകുമെന്ന് ആർട്ട് പ്രോജക്ട് ഡയറക്ടർ ടോമി ഗുസ്താഫ്‌സൺ പറഞ്ഞു. ഇതോടൊപ്പം തൊഴിൽ, വരുമാനം എന്നിവ സൃഷ്ടിക്കാനാകും.
മാലിന്യത്തെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയും അത് കൈകാര്യം ചെയ്യുന്നതിലെ രീതികളും മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 3780 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള പ്രധാന പാതയായ സിയാങ്‌ബോച്ചെയിലാണ് കേന്ദ്രം സജ്ജീകരിക്കുന്നത്. ഉൽപ്പന്നങ്ങൾ സുവനീറുകളായി വിൽക്കുകയും ഈ പണം പരിസ്തിഥി സംരക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യും' -ടോമി ഗുസ്താഫ്‌സൺ പറഞ്ഞു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment