ഫാൻസി വുമൺബൈക്ക് റൈഡ് തിരുവനന്തപുരത്തും




ലോകത്താകമാനം സ്ത്രീകൾ തങ്ങളുടെ സ്ത്രൈണതയും സ്വാതന്ത്രവും ആത്മ വിശ്വാസം സംഘടിതമായി ആഘോഷിക്കുന്നതിനായി വർണ്ണശബളമായ വേഷ വിധാനത്തിൽ അലങ്കരിച്ച സൈക്കിളുകളിൽ ഉല്ലാസവതികളായി നടത്തുന്ന സൈക്കിൾ സവാരിയാണ് ഫാൻസി വുമൺബൈക്ക് റൈഡ്.


അന്തർദേശീയ തലത്തിൽ 130 ലേറെ രാജ്യങ്ങളിലായി 150ലേറെ സിറ്റികളിൽ സെപ്റ്റംബർ 19 ന് സത്രീകൾഫാൻസി വുമൺൈ റൈഡ് ഉത്സവമാക്കി. ഇന്ത്യയിൽ ആദ്യമായി കേരള തലസ്ഥാനം ഫാൻസിവുമൺ റൈഡിനു സാക്ഷിയായി.


സെപ്റ്റംബർ 19 ന് വൈകുന്നേരം 4.30 ന് കവടിയാർ സ്ക്വയറിൽ പ്രമുഖ കായിക താരം പത്മിനി തോമസ് ഫ്ലാഗ് ഓഫ് ചെയ്ത് റെഡിനു തുടക്കം കുറിച്ചു.


ഇൻഡസ് സൈക്കിൾ എംബസിയുടെ നേതൃത്വത്തിൽ കൂടുതൽ വനിതകളെ അരോഗ്യകരമായ പ്രകൃതി സൗഹൃദ ഗതാഗത സംവിധാനമായ സൈക്കിൾ സവാരി യിലേക്ക് ആകർഷിക്കുന്നതിനും സമാന ഹൃദയരായ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ മാനസിക ആരോഗ്യ ബോധവത്കരണം സംഘടിപ്പിക്കുന്നതിനൊപ്പം കാർ ഫ്രീ ഡേ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് റാലി സംഘടിപ്പിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment