മൂഴിക്കുളം ശാലയുടെ വിശേഷങ്ങൾ




മൂഴിക്കുളം ശാലയുടെ വിശേഷങ്ങൾ.

മൂഴിക്കുളം ദേശത്തിന്റെ ചരിത്രത്തിൽ നിന്നും കണ്ടെടുത്ത സമരായുധമായിരുന്നു മൂഴിക്കുളം ശാല. 1200 വർഷങ്ങൾക്ക് മുമ്പ് മഹോദയപുരം തലസ്ഥാനമാക്കി (ഇന്നത്തെ കൊടുങ്ങല്ലൂർ ) കുലശേഖരവർമ്മൻ സ്ഥാപിച്ച ചേര സാമ്രാജ്യത്തിലെ , സർവ്വകലാശാലകൾ പോലെ പ്രവർത്തിച്ചിരുന്ന നാലു പാഠശാലകളിൽ ഒന്നായിരുന്നു മൂഴിക്കുളം ശാല. ദക്ഷിണേന്ത്യയിലെ നളന്ദ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാന്തളൂർ ശാല, (തിരുവനന്തപുരം-വലിയ ശാല )തിരുവല്ല ശാല, പാർത്ഥിവപുരം ശാല (തിരുവനന്തപുരം - മാർത്താണ്ഡത്തിന് സമീപം) എന്നിവയായിരുന്നു മറ്റു ശാലകൾ. ഇവ നാലുമായിരുന്നു കേരളത്തിലെ പ്രാചീന സർവ്വകലാശാലകൾ. പണ്ടത്തെ മൂഴിക്കുളം ശാലയുടെ പ്ലാറ്റുഫോമിൽ നിന്നുകൊണ്ട് പ്രകൃതി, നാട്ടറിവ് , പൈതൃകം എന്നീ വിഷയങ്ങളെ അധികരിച്ച് പ്രർത്തിച്ചു വരുന്നു. ഞാറ്റുവേലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് മൂഴിക്കുളം ശാലയെ ശ്രദ്ധേയമാക്കിയത്. ഞാറ്റുവേല കലണ്ടർ, മലയാളം കലണ്ടർ, ഞാറ്റുവേല ക്ളോക്ക് എന്നിവ തയ്യാറാക്കിയത് മൂഴിക്കുളം ശാലയാണ്. പ്രകൃതിക്ക് വേണ്ടി ഭൂമിക്കുമേലുള്ള മൂഴിക്കുളം ശാലയുടെ കൈയ്യൊപ്പാണ് ചാലക്കുടിപ്പുഴത്തീരത്തുള്ള ജൈവ കാമ്പസ്. 2 ഏക്കർ 40 സെന്റിലുള്ള ജൈവ കാമ്പസിൽ 23 പ്രകൃതി നാലുകെട്ടുകളും 29 ഒറ്റമുറി വീടുകളും ഉണ്ട്. കഴിയുന്നത്ര പ്രകൃതി വിഭവങ്ങൾ കുറച്ച്‌ കൊണ്ട് എങ്ങിനെ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കാം എന്നതിന്റെ ഒരു എക്സിപിരിമെന്റൽ സെന്ററാണ് മൂഴിക്കുളം ശാല ജൈവ കാമ്പസ് . മഹാപ്രളയത്തിന്റെയും മറ്റു പ്രകൃതി ദുരന്തങ്ങളുടേയും പഞ്ചാത്തലത്തിൽ കേരളത്തിനൊരു മാതൃകയാണ് ഈ കാമ്പസ് . മണ്ണിരയ്ക്കും തേരട്ടയ്ക്കും ഞണ്ടിനും , കുഴിയാനയ്ക്കും ചിതലിനും മണ്ണട്ടയ്ക്കും പാമ്പുകൾക്കും മറ്റു സൂക് ഷമ ജീവികൾക്കും ഒപ്പമാണ് ഇവിടെ ജീവിതം നടന്നു പോകുന്നത്. മൂഴിക്കുളം ശാലയുടെ പടിപ്പുര കടക്കുമ്പോൾ ഓരോ ജീവിതവും മാറി മറിയണം എന്നാണ് ഞങ്ങളുടെ ആഗ്രഹം 100 ൽ അധികം ആളുകൾ ഇവിടെ താമസിച്ചു വരുന്നു..52 വീടുകളും ലാറി ബേക്കർ മാതൃകയിൽ നിർമ്മിച്ചിട്ടുള്ളവയാണ്. മതിൽ കെട്ടുകളില്ലാത്ത കാമ്പസിന്റെ പടിപ്പുര എപ്പോഴും തുറന്നു കിടക്കുന്നതും വാച്ച്മാൻ ഇല്ലാത്തതുമാണ്. ആർക്കുവേണമെങ്കിലും എപ്പോഴും കടന്നുവരുന്നതിനുള്ള സ്വാതന്ത്ര്യം കാമ്പസ് അനുവദിച്ചിട്ടുണ്ട്. ഒരു വീടിനും രണ്ടാം നിലകളില്ല. റോഡുകൾ മൺപാതകളാണ്. നിറയെ മരങ്ങളുണ്ട്. രാസവളം, കീടനാശിനി കളനാശിനി എന്നിവ ഉപയോഗിക്കാറില്ല.

കാമ്പസിനെ സംബന്ധിച്ച് 2018 മുതൽ പ്രളയം ഒരു ശാപമായി മാറിയിരിക്കുകയാണ്. 2018,19, വർഷങ്ങളിൽ പ്രളയം ഒരു പാട് നാശനഷ്ടങ്ങൾ വരുത്തി കിരുന്നു. 20, 21 ൽ പുഴനിറഞ്ഞ് നിന്നെങ്കിലും വെള്ളം കയറിയിരുന്നില്ല. എന്നാൽ 22 ൽ ആഗസ്റ്റ് മാസത്തിൽ ഒരാഴയ യിൽ തന്നെ 2 വട്ടം വെള്ളം കറിയിരുന്നു. 2018 മുതൽ എല്ലാ വർഷവും വീടു വിട്ടെറങ്ങേണ്ടി വന്നിരുന്നു. ഇപ്പോൾ ജീവിതം ഒരരക്ഷിതാവസ്ഥയിലാണെന്ന് പറയാം. ചാലക്കുടിപ്പുഴയെ , പെരിങ്ങൽക്കുത്ത് ഡാമിനെ , പ്രളയത്തെ അത്രമേൽ ശാലയിലെ താമസക്കാർ ഭയന്നു തുടങ്ങിയിരിക്കുന്നു.

2023 മാർച്ച്‌ 19

മൂഴിക്കുളം.ശാല അതിന്റെ 20 വർഷങ്ങൾ പിന്നിടുമ്പോൾ ഓർത്തെടുക്കാൻ വേറിട്ട പരിപാടി കൾ അനവധിയാണ്.

 ഞാറ്റുവേല , ഞാറ്റുവേല പുരസ്ക്കാരം ,ഞാറ്റുവേല കലണ്ടർ, നിഴൽ മന്ത്രിസഭ,

. നാട്ടറിവ്. - കൃഷിഗീത , കാലവും കൃഷിയും. നാട്ടറിവുകൾ -3 വാള്യം തുടങ്ങിയ  വഴിയടയാളങ്ങളുടെ പ്രചരണം,

ദക്ഷിണായനം - ഉത്തരായനം യാത്രകൾ, ഉപ്പിന്റെ രാഷ്ട്രീയം. അന്യോന്യം , വിലാസിനി ചന്ദ്രിക, ജൈവ കല്യാണങ്ങൾ. തലമുറകളുടെ സംഗീതം. ഗാന്ധി ദർശൻ പരിപാടി , ചർക്കയുടെ വഴികൾ, വാർദ്ധ , സബർമതി യാത്രകൾ, ബാപ്പു കുടി ,.

മൂഴിക്കുളം രേഖകൾ, Earth strike ,

ഇക്കോ ഷോപ്പ്, ദേശ സൂചകം,

 പുരുഷാർത്ഥ കൂത്ത്. കളരികൾ, പത്തില : കാക്കപ്പൂവ്, പാച്ചോറ്റി പ്പൂവ്, തുമ്പപ്പൂവ് വാർഷിക പരിപാടികൾ., ഒരു മാസം നീണ്ടു നില്ക്കുന്ന സംഗീത പരിപാടി @ ചങ്ങമ്പുഴ പാർക്ക്, ക്ലിന്റ് ചിത്രങ്ങളുടെ ഡോക്യുമെന്റേഷൻ,

വാനപ്രസ്ഥം - മ്യൂസിക്ക് ആൽബം ,

 മലയാളം കലണ്ടർ, ഞാറ്റുവേല ക്ളോക്ക്, പൂവാംകുറുന്നില കണ്മഷി, കുളവാഴ വള നിർമ്മാണം,

സാംസ്കാരിക സന്ധ്യകൾ. പാർണ്ണമിക്കൂട്ടായ്മകൾ, നവരാതി സംഗീതോത്സവങ്ങൾ, അടുക്കളപ്പാട്ട്,

 ഋതു വന്ദനം - സംഗീത ആൽബം , റാന്തൽ വെട്ടം, ഉർവ്വരതയുടെ സംഗീതം,ലിവിംഗ് വിത്ത് ദി ഹിമാലയൻ മാസ്റ്റേഴ്സ് . അഗ്നിരഹസ്യങ്ങൾ, നാട്ടറിവുകൾ തിരിച്ചറിവുകൾ പ്രതിരോധങ്ങൾ, ഋതു സംക്രാന്തി. , പൊതു അടുക്കള, കാർബൺ ന്യൂട്രൽ അടുക്കള,

 മൂഴിക്കുളം ശാല ജൈവ കാമ്പസ്

മഹാപ്രളയത്തിന്റെയും മറ്റു പ്രകൃതി ദുരന്തങ്ങളുടേയും പഞ്ചാത്തലത്തിൽ കേരളത്തിനൊരു മാതൃകയാണ് ഈ കാമ്പസ് .മണ്ണിരയ്ക്കും തേരട്ടയ്ക്കും ഞണ്ടിനും , കുഴിയാന യ്ക്കും ചിതലിനും മണ്ണട്ടയ്ക്കും പാമ്പുകൾക്കും മറ്റു സൂക് ഷമ ജീവികൾക്കും ഒപ്പമാണ് ഇവിടെ ജീവിതം നടന്നു പോകു ന്നത്. മൂഴിക്കുളം ശാലയുടെ പടിപ്പുര കടക്കുമ്പോൾ ഓരോ ജീവിതവും മാറി മറിയണം എന്നാണ് ഞങ്ങളുടെ ആഗ്രഹം 100ൽ അധികംആളുകൾ ഇവിടെ താമസിച്ചു വരുന്നു.52 വീടു കളും ലാറി ബേക്കർ മാതൃകയിൽ നിർമ്മിച്ചിട്ടുള്ളവയാണ്.

 

മതിൽ കെട്ടുകളില്ലാത്ത കാമ്പസിന്റെ പടിപ്പുര എപ്പോഴും തുറന്നു കിടക്കുന്നതും വാച്ച്മാൻ ഇല്ലാത്തതുമാണ്. ആർക്കുവേണമെങ്കിലും എപ്പോഴും കടന്നുവരുന്നതിനുള്ള സ്വാതന്ത്ര്യം കാമ്പസ് അനുവദിച്ചിട്ടുണ്ട്. ഒരു വീടിനും രണ്ടാം നിലകളില്ല.റോഡുകൾ മൺപാതകളാണ്. നിറയെ മരങ്ങ ളുണ്ട്.രാസവളം, കീടനാശിനി കളനാശിനി എന്നിവ ഉപയോഗി ക്കാറില്ല.

 

കാമ്പസിനെ സംബന്ധിച്ച് 2018 മുതൽ പ്രളയം ഒരു ശാപമായി മാറിയിരിക്കുകയാണ്. 2018,19,വർഷങ്ങളിൽ പ്രളയം ഒരു പാട് നാശനഷ്ടങ്ങൾ വരുത്തി കിരുന്നു.20,21ൽ പുഴ നിറഞ്ഞ് നിന്നെങ്കിലും വെള്ളം കയറിയിരുന്നില്ല.എന്നാൽ 22 ൽ ആഗസ്റ്റ് മാസത്തിൽ ഒരാഴയയിൽ തന്നെ 2 വട്ടം വെള്ളം കറിയിരുന്നു. 2018 മുതൽ എല്ലാ വർഷവും വീടു വിട്ടെറങ്ങേ ണ്ടി വന്നിരുന്നു. ഇപ്പോൾ ജീവിതം ഒരരക്ഷിതാവസ്ഥയിലാ ണെന്ന് പറയാം.ചാലക്കുടിപ്പുഴയെ , പെരിങ്ങൽക്കുത്ത് ഡാമിനെ , പ്രളയത്തെ അത്രമേൽ ശാലയിലെ താമസക്കാർ ഭയന്നു തുടങ്ങിയിരിക്കുന്നു.

 

2023 മാർച്ച്‌ 19

മൂഴിക്കുളം.ശാല അതിന്റെ 20 വർഷങ്ങൾ പിന്നിടുമ്പോൾ ഓർത്തെടുക്കാൻ വേറിട്ട പരിപാടി കൾ അനവധിയാണ്.

 ഞാറ്റുവേല , ഞാറ്റുവേല പുരസ്ക്കാരം ,ഞാറ്റുവേല കലണ്ടർ, നിഴൽ മന്ത്രിസഭ,

 

നാട്ടറിവ്. - കൃഷിഗീത , കാലവും കൃഷിയും. നാട്ടറിവുകൾ -3 വാള്യം തുടങ്ങിയ  വഴിയടയാളങ്ങളുടെ പ്രചരണം,

ദക്ഷിണായനം - ഉത്തരായനം യാത്രകൾ, ഉപ്പിന്റെ രാഷ്ട്രീയം. അന്യോന്യം , വിലാസിനി ചന്ദ്രിക, ജൈവ കല്യാണങ്ങൾ. തലമുറകളുടെ സംഗീതം. ഗാന്ധി ദർശൻ പരിപാടി , ചർക്കയുടെ വഴികൾ, വാർദ്ധ , സബർമതി യാത്രകൾ, ബാപ്പു കുടി ,മൂഴിക്കുളം രേഖകൾ, Earth strike ,ഇക്കോ ഷോപ്പ്, ദേശ സൂചകം,

 പുരുഷാർത്ഥ കൂത്ത്. കളരികൾ, പത്തില : കാക്കപ്പൂവ്, പാച്ചോറ്റി പ്പൂവ്, തുമ്പപ്പൂവ് വാർഷിക പരിപാടികൾ., ഒരു മാസം നീണ്ടു നില്ക്കുന്ന സംഗീത പരിപാടി @ ചങ്ങമ്പുഴ പാർക്ക്, ക്ലിന്റ് ചിത്രങ്ങളുടെ ഡോക്യുമെന്റേഷൻ,വാനപ്രസ്ഥം - മ്യൂസിക്ക് ആൽബം , മലയാളം കലണ്ടർ, ഞാറ്റുവേല ക്ളോക്ക്, പൂവാംകുറുന്നില കണ്മഷി, കുളവാഴ വള നിർമ്മാണം,സാംസ്കാരിക സന്ധ്യകൾ. പാർണ്ണമിക്

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment