കാലിഫോർണിയയെ വിഴുങ്ങി കാട്ടുതീ; നാ​ലു​ല​ക്ഷം ഹെ​ക്ട​ര്‍ സ്ഥ​ലം കത്തിനശിച്ചു




സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ: അ​മേ​രി​ക്ക​യി​ല്‍ കാ​ട്ടു​തീ പ​ട​ര്‍​ന്നു പി​ടി​ക്കു​ന്നു. ആ​റു പേ​ര്‍ മ​രി​ക്കു​ക​യും നാ​ലു​ല​ക്ഷം ഹെ​ക്ട​ര്‍ സ്ഥ​ലം ക​ത്തി​ന​ശി​ച്ച​താ​യു​മാ​യാ​ണ് ഔ​ഗ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ള്‍ ക​ത്തി​യ​മ​ര്‍​ന്നു. അ​മേ​രി​ക്ക​ന്‍ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ ദു​ര​ന്ത​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കാ​ലി​ഫോ​ര്‍​ണി​യ​യി​ലേ​ത് വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ടോ​ണ​ള്‍​ഡ് ട്രം​പും അറിയിച്ചു. 

 


ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ര്‍​ന്ന് പു​ക വീ​ശി​യ​ടി​ക്കു​ന്ന​ത് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​ട്ടു​ണ്ട്. കാട്ടുതീ പടരുന്നതിന്റെ ദൂരദിക്കിൽ പോലും കടുത്ത  വായു മലിനീകരണം നേരിടുന്നതിനാൽ ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സാൻ ഫ്രാസിസ്‌കോ ബേ പ്രദേശത്ത്  2900 സ്‌ക്വയർ കിലോമീറ്റർ പ്രദേശമാണ് തീപിടിത്തത്തിൽ ചുട്ട് ചാമ്പലായത്.

 


അതേസമയം, പ്രാദേശത്ത് പുതുതായി കാലാവസ്ഥ മാറുന്നതും ചൂട് കൂടുന്നതും തുടർച്ചയായി മിന്നൽ ഉണ്ടാകുകയും ചെയ്യുന്നതും പുതിയ കാട്ടുതീയ്ക്ക് കാരണമാകുമെന്നാണ് ഇപ്പോൾ ഉയരുന്ന ആശങ്ക. ശക്തമായ കാറ്റുള്ളതിനാൽ തീ പിടിക്കുന്നതിന്റെ വ്യാപനവും രൂക്ഷമായേക്കും. ആഗസ്റ്റ് 15 മുതൽ പ്രദേശത്ത് 12000 മിന്നൽ ഉണ്ടായതായി സ്റ്റേറ്റ് ഫയർ ഓഫീസർ പറയുന്നു. ഇതുകാരണം കാരണം 500 കാട്ടുതീയും ഉണ്ടായി. ഇതിൽ തന്നെ രണ്ടു ഡസനോളം വലിയ കാട്ടുതീകളായിരുന്നു. ഇവ കനത്ത നാശമാണ് വിതച്ചത്. 

 


ഒരാഴ്ച്ച കാലമായി ഇപ്പോൾ കാട്ടുതീപടന്ന മേഖലകളിൽ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. കാട്ടുതീ വളരെ ശക്തമായതിനാൽ വളരെ പതുക്കെ മാത്രമാണ് ശ്രമങ്ങൾ പുരോഗമിക്കുന്നത്. എങ്കിലും തീ അണക്കാൻ ആകുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്. വ്യോമസേനാ വിമാനങ്ങൾ വഴി പ്രദേശത്തേക്ക് വെള്ളം തളിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. എന്നാൽ ആകാശം മുഴുവൻ പുക മൂടി കിടക്കുന്നത് ഇതിനെയും തടസപ്പെടുത്തുന്നുണ്ട്. എങ്കിലും ആളുകൾ കുടുങ്ങി കിടക്കുന്ന എയർ ലിഫ്റ്റിങ് നടത്തി വരുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment