ഇനി വേണ്ട ഫ്ളക്സ് ബോർഡുകൾ; സംസ്ഥാനത്ത് പൂർണ നിരോധനം ഏർപ്പെടുത്തി




തിരുവനന്തപുരം: പരിസ്ഥിതിക്ക് ഏറെ ദോഷകരമായ ഫ്‌ളക്‌സ് ബോർഡുകള്‍ സംസ്ഥാനത്ത് പൂർണമായും നിരോധിച്ചു. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. ഉത്തരവ് തെറ്റിച്ച് ഫ്ളക്സ് പ്രിന്റ് ചെയ്യുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കും. സർക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരിപാടികള്‍ക്കും പ്രചാരണങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദവും റീസൈക്ലിംഗ് ചെയ്യാനും കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിർദേശം. 


തുണി, പേപ്പർ, പോളി എത്തിലിൻ എന്നീ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് തദ്ദേശ സ്വയംഭരണവകുപ്പിന്‍റെ നിർദ്ദേശം. ഇനിയും പിവിസി ഫ്ലക്സിൽ പ്രിന്‍റ് ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും ആദ്യപടിയായി പിഴയിടാക്കാനും നിരന്തരമായി നിയലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും ഉത്തരവിൽ പറയുന്നു. 


പ്രിന്‍റ് ചെയ്യുന്ന ഉപഭോക്താവിന്‍റെ പൂ‌ർണ വിവരങ്ങള്‍ പ്രിന്‍റ് ചെയ്യുന്ന സ്ഥാപനത്തിൽ സൂക്ഷിക്കണം. പരിപാടികള്‍ കഴിഞ്ഞാൽ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ബോർഡുകള്‍ മാറ്റിയില്ലെങ്കിൽ പിഴയീടാക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment