പേമാരിയിൽ മുങ്ങിതാണ് യൂറോപ്പ്, കിഴക്കൻ ചൈന, ഇടിമിന്നലിൽ ഭയന്ന് ആർട്ടിക്കും വടക്കെ ഇന്ത്യയും




ജർമ്മനി,ബൽജിയം,സ്വിറ്റ്സർലാണ്ട് മുതലായ രാജ്യങ്ങളിൽ ഉണ്ടായ മഴയും വെള്ള പ്പൊക്കവും 160 ആളുകളുടെ മരണത്തിന് ഇടയുണ്ടാക്കി. ജൂലൈ 14, 15 തീയതി കളിൽ 4 ഇഞ്ചിനും 6 ഇഞ്ചിനും (100 mm to 150 mm )ഇടയിൽ മഴ പെയ്തു.20 വർഷത്തിനിടയിലെ വമ്പൻ മഴയാണ് ഇപ്പോൾ സംഭവിച്ചത്. ലണ്ടനിലും ന്യൂയോർ ക്കിലും കഴിഞ്ഞ ആഴ്ച്ചയിൽ പേമാരി ഉണ്ടായിരുന്നു.എന്നാൽ മുൻ കൂട്ടിയുള്ള കരുതൽ നടപടികളിൽ ദുരന്തങ്ങളെ ലഘൂകരിക്കുവാൻ കഴിഞ്ഞു.യൂറോപ്പിൽ പൊതുവെ മഴ പെയ്യുന്നത് ഒക്ടോബർ മുതൽ ഏപ്രിൽ മാസത്തിലാണ്.അവരുടെ പ്രതി വർഷ മഴ ലഭ്യത 250 മുതൽ 500 mm മാത്രമാണ്.അവിചാരിതമായി ജൂലൈ മാസത്തിൽ ലഭിച്ച യൂറോപ്പിലെ മഴ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.


സൈബീരിയ മുതൽ വടക്കൻ അലാസ്ക്കാ വരെയുള്ള വടക്കൻ ധ്രുവത്തിൽ മിന്നലുകൾ വർദ്ധിക്കുന്നതായി ശാസ്ത്രവിധക്തർ റിപ്പോർട്ട് ചെയ്യുകയുണ്ടായി. മഞ്ഞു മൂടിയ പ്രദേശത്ത് മിന്നലുകൾ സാധാരണമല്ല.എന്നാൽ 2010 ന് ശേഷം അവ വ്യാപകമാകുകയാണ്. പര്യവേഷകർക്ക് അപകടം ഉണ്ടാക്കും വിധമാണ് മിന്നലുകൾ വർദ്ധിച്ചത്.ഭൂമിയിൽ ഏറ്റവുമധികം ചൂടു വർധിച്ചത് മഞ്ഞുമൂടിയ ധ്രുവ പ്രദേശത്താ ണെന്നത് ഗൗരവതരമായ പ്രശ്നമാണ്.ഭൂമിയിൽ പൊതുവേ വ്യവസായ വിപ്ലവകാല ത്ത് ഒരു ഡിഗ്രി ചൂടു കണ്ട് വർധിച്ചു എങ്കിൽ ദക്ഷിണ/ഉത്തര ഭാഗത്തെ ചൂടിൻ്റെ വ്യത്യാസം 4 ഡിഗ്രിക്ക് അടുത്തു വരും.ധ്രുവങ്ങളിൽ വായുവിൻ്റെ സഞ്ചാരം വേഗത്തി ലായതിനാൽ ചൂടിലെ മാറ്റം മറ്റിടങ്ങളിലെക്കാൾ കൂടുതലാണ്.ആർട്ടിക്ക്,അൻ്റാർട്ടി ക്ക് മേഖലയിലെ മഞ്ഞുരുകൽ വർധിക്കുന്നതിനാൽ കടൽ വളരുന്നതും ഉപ്പുവെള്ള ത്തിൻ്റെ കൂടിയ ചൂടും മഴയുടെ സ്വഭാവത്തെയും മാറ്റി മറിക്കുന്നു.കേരളവും  അതിൻ്റെ  തിരിച്ചടിക്കു വിധേയമാകുന്നു.


കിഴക്കന്‍ ചൈനയില്‍ ഹുനാന്‍ പ്രവിശ്യയില്‍ പേമാരി മൂലം 70ക്ഷം പേര്‍ ദുരിതത്തി ലായി.40കോടി അമേരിക്കന്‍ ഡോളറിന്‍റെ സാമ്പത്തിക നഷ്ടമുണ്ടായതായും അധികൃതര്‍.ഹുയാഹി നദിയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ ആഴ്ച്ച 100 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.ചില പ്രദേശങ്ങളില്‍ 230 മിലീമിറ്റര്‍ മഴ കിട്ടി.16.5 ലക്ഷം ഏക്കര്‍ പ്രദേശത്തെ കൃഷി വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.നദിയില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നു.അടുത്ത നാല് ദിവസം കുടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.പേമാരിയിലും വെളളപ്പൊക്ക ത്തിലുമായി233 പേര്‍ കൊല്ലപ്പെട്ടു.പതിനെട്ട് പ്രദേശങ്ങളിലായി 118,500 വീടുകള്‍ തകര്‍ന്നു.രാജ്യത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളില്‍ വരള്‍ച്ച മൂലം 75 ലക്ഷം പേര്‍ കഷ്ടപ്പെടുകയാണ്.


മഹാരാഷ്ട്ര നിരന്തരമായ പേമാരിയിൽ ബുദ്ധിമുട്ടുന്നു. 2015ൽ 24 മണിക്കൂറിനു ള്ളിൽ 940 മില്ലി.മീറ്റർ മഴ പെയ്തതിലൂടെ (മൂംബെെയിൽ)1000 ആളുകൾ മരിച്ചു. സുനാമി മുതൽ തുടങ്ങിയ മാറ്റങ്ങൾ ഓഖിക്കു ശേഷം പതിവായി.കഴിഞ്ഞ ഒരാഴ് ച്ചയായി മഴ തുടരുകയാണ്. 24മണിക്കൂറിനുള്ളിൽ100മി.മീറിൽകുറയാത്ത മഴ നാടിനെ ബുദ്ധിമുട്ടിലാക്കി.തീവണ്ടി ഗതാഗതവും താറുമാറായി.ബീഹാർ,UP എന്നി വിടങ്ങളിൽ മിന്നലേറ്റ് വലിയ തോതിൽ ആളുകൾ മരിക്കുന്നത് ഒറ്റപ്പെട്ട സംഭവ മല്ലാതെയായി മാറിയിട്ടുണ്ട്.അന്തരീക്ഷത്തിലെ കൂടിയ ചൂട്,വ്യാപകമായ പൊടി പടലങ്ങൾ എന്നിവ മിന്നലിൻ്റെ ആക്കം കൂട്ടുന്നു.ഹിമാലയം മുതൽ മാന്നാർ കടലിടി ക്കിലും ആൻഡമൻ നിക്കോബാറിലും ലക്ഷ ദ്വീപിലും കാലാവസ്ഥാ വ്യതിയാനം ഒട്ടെറെ തിരിച്ചടികൾ ഉണ്ടാക്കുകയാണ്.നമ്മുടെ ജൂൺ മുതലുള്ള മഴയുടെ സ്വഭാവ ത്തിലെ മാറ്റം 2018,2019,2020 വർഷങ്ങളിൽ ഉണ്ടാക്കിയ ദുരിതങ്ങളെ മലയാളി എങ്ങനെയാണ് ഓർത്തെടുക്കുക ? 


ധ്രുവങ്ങളിലെ കൂടിയ ചൂടും മിന്നലും യൂറോപ്പിലെ അവിചാരിതമായ മഴയും വെള്ള പ്പൊക്കവും വടക്കേന്ത്യയിലെ മിന്നലും മേഘ സ്ഫോടനവും മഞ്ഞുരുകലും വരൾ ച്ചയും കേരളത്തിലെ ഉരുൾ പൊട്ടലും പേമാരിയും മറ്റും ഭൂലോകത്തെ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രതിഫലനങ്ങളാണ്.അതിന് വലിയ വില കൊടുക്കുകയാണ് നമ്മുടെ സമൂഹം.അതിൽ കോവിഡും ഡങ്കുവും സിക്കയും നിപ്പയും ഒക്കെ വില്ലന്മാ രിൽ ചിലർ മാത്രം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment