ഈ വർഷവും പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഭൗമശാസ്‌ത്ര മന്ത്രാലയം




സംസ്ഥാനത്ത് ഇക്കൊല്ലവും പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഭൗമശാസ്‌ത്ര മന്ത്രാലയം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെപ്പോലെ തന്നെ ഇത്തവണയും പ്രളയമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച ഭൗമമന്ത്രാലയം സര്‍ക്കാരിനോട് പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. മന്ത്രാലയം സെക്രട്ടറി ഡോ. എം രാജീവനാണ് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി എത്തിയിട്ടുള്ളത്.


കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ പ്രളയത്തിനുള്ള സാധ്യത വര്‍ധിച്ച്‌ വരികയാണെന്നും അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷത്തിന് പുറമേ വരും വര്‍ഷങ്ങളിലും പ്രളയ സാധ്യത നിലനില്‍ക്കുന്നുണ്ട്. മഴപെയ്യുന്നത് എപ്പോള്‍ എന്നത് സംബന്ധിച്ച്‌ രണ്ട് ദിവസം മുമ്ബ് വിവരം നല്‍കാമെന്നും ഡോ. എം രാജീവന്‍ പറഞ്ഞു.


ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ശക്തമായ മഴ ലഭിക്കും. അതോടൊപ്പം കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ മഴ ലഭിയ്ക്കാനും സാധ്യതയുആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ അതിവര്‍ഷത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി നേരത്തെ മുഖ്യമന്ത്രിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment