രാജ്യത്ത് പരിസ്ഥിതിക ദുരന്തങ്ങളിൽ മരിച്ചത് 1400 ൽ അധികം ആളുകൾ





രാജ്യത്ത് പത്തു സംസ്ഥാനങ്ങളിലായി പരിസ്ഥിതി ദുരന്തരങ്ങൾ 1400 പേരുടെ ജീവനെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം .മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമാണ് ജീവഹാനിക്കു കാരണമായത് .
കേരളത്തിൽ 488 പേർ ഗുജറാത്തിൽ 52 പേരും അസമിൽ 50 പേരും ഉത്തരാഖണ്ഡിൽ 37 പേരും ഒഡീഷയിൽ 29 പേരും നാഗാലാൻഡിൽ11 പേരുമാണ് മരിച്ചത് .ഉത്തർപ്രദേശിൽ 254 പേരും ബംഗാളിൽ 210 പേരും കർണാടകയിൽ 170 പേരും മഹാരാഷ്ട്രയിൽ 139 പേരും ഗുജറാത്തിൽ 52 പേരും മരണത്തിനു കീഴടങ്ങേണ്ടിവന്നു 

 

.കേരളത്തിലെ 14 ജില്ലകളിലായി 54.11 ലക്ഷം പേരുടെ ജീവിതത്തെയാണ് കാലവർഷം സാരമായി ബാധിച്ചു .നൂറ്റാണ്ടിലെ രൂക്ഷമായ പാരിസ്ഥിതിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത് 

 

43 പേരെയാണ് രാജ്യത്ത് ആകെ കാണാതായിട്ടുള്ളത്. ഇതിൽ 15 പേർ കേരളത്തിൽനിന്നാണ്; 14 പേർ ഉത്തരാഖണ്ഡിൽ നിന്ന് പത്തു സംസ്ഥാനങ്ങളിലായി മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 386 പേർക്കു പരുക്കേറ്റു. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ കണക്കുകളിൽ പറയുന്നു .പ്രളയം മൂലം വീടുനഷ്ടപ്പെട്ട 14 .52 ലക്ഷം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു 


 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment