ഫ്ലോറൻസ് ;വേഗത കുറഞ്ഞു പ്രളയം വ്യാപിക്കും




ഫ്ലോറൻസ് കൊടുങ്കാറ്റ് രാവിലെ അഞ്ചിന് കര തൊട്ടു .കാറ്റ് ശക്തി ക്ഷയിച്ച് കാറ്റഗറി രണ്ടിലെത്തിയെങ്കിലും അതിജാഗ്രത തുടരണ മെന്ന് അധികൃതർ പറഞ്ഞു. മണിക്കൂറിൽ 175 കിലോമീറ്റർ വേഗ ത്തിലാണ് കാറ്റുവീശുന്നത്.കാറ്റിന്റെ വേഗത കുറഞ്ഞെങ്കിലും ശക്തമായ മഴയും പ്രളയവും ഉണ്ടാകുമെന്ന് കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി .

 

ശക്തമായ മഴ അലബാമ, കെന്റക്കി, ടെന്നസി, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങ ളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.സൗത്ത് കരോലൈന, വിർജീനിയ, മേരിലൻഡ്, വാഷിങ്ടൺ ഡി.സി. എന്നീ സംസ്ഥാനങ്ങൾക്കുപിന്നാലെ ജോർജി യയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൗത്ത് കരോലൈന, നോർത്ത് കരോലൈന.എന്നിവിടങ്ങളിൽനിന്ന് 17 ലക്ഷം പേരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. 52.5 ലക്ഷംപേർക്ക് ജാഗ്രതാനിർദേശം നൽകി.

 


കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റാണ് യു എസ തീരത്തേ ക്കടു ത്തു കൊണ്ടിരുന്ന ഫ്ലോറൻസ് . . മണിക്കൂറിൽ 209 കി.മി മുതൽ 251 കി.മി വരെ വേഗതയാർജ്ജിക്കുന്ന കൊടുങ്കാറ്റുകളാണ് കാറ്റഗറി നാലിൽ പെടുന്ന കൊടുങ്കാറ്റു കൾ. ഇത് തീരത്തോടടുക്കു മ്പോൾകാറ്റഗറി അഞ്ചിലെത്തി ശക്തിപ്രാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment