വനമേഖലയിലെ തേക്ക് തോട്ടങ്ങൾക്ക് പകരം സ്വാഭാവിക വനം




സംസ്ഥാനത്തെ വനമേഖലയിൽ തേക്ക് ഉൾപ്പെടെയുള്ള പ്ലാന്റേഷൻ മരങ്ങൾ ഒഴിവാക്കി സ്വാഭാവിക മരങ്ങൾ വെച്ച് പിടിപ്പിക്കാൻ സർക്കാർ നീക്കം തുടങ്ങി. വന്യമൃഗ സങ്കേതങ്ങൾക്കുള്ളിൽ തേക്ക് നിൽക്കുന്നത് മൃഗങ്ങൾക്ക് ഒരു തരത്തിലും ഗുണം ചെയ്യുന്നില്ലെന്നു വിലയിരുത്തലിലാണ് ഈ നടപടിക്ക് ഒരുങ്ങുന്നത്. നിഷ്ക്രിയ ആസ്തികളായി തേക്ക് മരങ്ങൾ നശിച്ച് പോകുന്നത് തടയാനും അതുമുറിച്ച് വില്കുകന്നത് വഴി ലാഭമുണ്ടാക്കാനും സാധിക്കും.


മരങ്ങൾ മുറിച്ച് സ്വാഭാവിക വനം വെച്ച് പിടിപ്പിക്കാൻ കേദ്രത്തിന്റെ അനുമതിയും നിയമ ഭേദഗതിയും ആവശ്യമാണ്. ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നതിന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അധ്യക്ഷനായി സമിതി രൂപീകരിച്ചു. വന്യമൃഗ സങ്കേതങ്ങളിലെയും ദേശീയോദ്യാനങ്ങളിലെയും ഒരു മരവും മുറിക്കരുതെന്നും വീണ് കിടക്കുന്ന മരങ്ങൾ പോലും എടുക്കാൻ പാടില്ലെന്നാണ് നിയമം. ഈ സാഹചര്യത്തിൽ സർക്കാരിന് വിശദമായ പഠന റിപ്പോർട്ട് സമർപ്പിച്ച് അതുവഴി നിയമഭേദഗതി വരുത്താനുള്ള ശ്രമം നടത്താൻ വേണ്ടിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. 


വന്യമൃഗ സങ്കേതങ്ങളിലെയും ദേശീയോദ്യാനങ്ങളിലെയും ചെറിയ ശതമാനം മരങ്ങൾ വീതം ഓരോ വർഷവും മുറിച്ച് നീക്കാനാണ് സർക്കാർ പദ്ധതി. പദ്ധതിക്ക് മുൻപായി നടക്കുന്ന പഠനത്തിൽ സംസ്ഥാത്തിന് തടി ഇറക്കുമതിയിലൂടെ ഉണ്ടാകുന്ന ചെലവ്, മുറിച്ച് വിൽക്കാൻ സാധിക്കാത്ത തരത്തിൽ വന്യമൃഗ സങ്കേതങ്ങളിലുള്ള മരങ്ങളുടെ വിസ്‌തീരണം, അതിലെ തേക്ക് മരങ്ങളുടെ വ്യാപ്തി എന്നിവ പഠന വിധേയമാക്കും ഇതോടൊപ്പം മരങ്ങൾ മുറിച്ച് വിറ്റാൽ കിട്ടുന്ന നേട്ടവും പകരം സ്വാഭാവിക വനം വച്ച് പിടിപ്പിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്നിവയും പഠന വിധേയമാകും.


ഉഷ്ണ മേഖലയിൽ വളരുന്ന തേക്കുകൾ Burmese teak,Central Province teak (CP teak), Nagpur teak എന്നിവയാണ്.ഇന്ത്യ, ശ്രീലങ്ക, ഇൻഡോനേഷ്യ, മലയ,തായ്ലന്റ്, മ്യാൻമാർ, ബംഗ്ലാദേശ് , ആഫ്രിക്കൻ-കരീബിയൻ ദ്വീപുകളിൽ തേക്കു വളരുന്നുണ്ട്. ബ്രിട്ടീഷുകാർ വ്യാപകമായി നിലമ്പൂറിൽ തുടങ്ങിയ തേക്കു പ്ലാന്റേഷനുകൾ കേരള ത്തിന്റെ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചു.80 വർഷം വരെ വളരുവാൻ അനുവദിക്കുന്ന ഏക മര തോട്ടങ്ങളായ  തേക്കുകൾ സ്വാഭാവിക വന നശീകരണ ത്തെ പ്രാേത്സാഹിപ്പിച്ചു. തേക്കു തോട്ടങ്ങൾ മണ്ണൊലിപ്പു വർദ്ധിപ്പിക്കുന്നു ഒപ്പം ഇലപൊഴിക്കൽ തീ വീഴ്ത്തുവാൻ കൂടുതൽ അവസരമൊരുക്കുന്നു.


ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻജാൻ കുമാർ അധ്യക്ഷനായ സമിതിയിൽ ഡോ. ഇ കുഞ്ഞികൃഷ്‌ണൻ, ഡോ. പി ബാലകൃഷ്‌ണൻ, ഡോ പി ഓ  നമീർ, ജെയിംസ് സക്കറിയ എന്നിവരാണ് അംഗങ്ങൾ. സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment