വനങ്ങളിലും സ്വകാര്യ തോട്ടങ്ങളിലും വനം വകുപ്പിന്റെ മിന്നല്‍ പരിശോധന




കല്‍പറ്റ: മേപ്പാടി റേഞ്ച്​പരിധിയില്‍ വരുന്ന തളിമല, അറമല, ലക്കിടി, കടച്ചിക്കുന്ന്, റിപ്പണ്‍, അട്ടമല, കള്ളാടി, പുല്‍പാറ ഭാഗങ്ങളിലും സ്വകാര്യ തോട്ടങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്​ഥര്‍ മിന്നല്‍ പരിശോധന നടത്തി. വന്യ മൃഗങ്ങളെ അപകടപ്പെടുത്തുന്ന തരത്തില്‍ സ്​ഫോടക വസ്തുക്കളും കെണികളും തോട്ടങ്ങളിലും വനഭാഗങ്ങളിലും സ്​ഥാപിക്കുന്നവരെ കണ്ടെത്തുന്നതിനാണ് പരിശോധന.


ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയിട്ടും വിവരം വനം വകുപ്പിനെ അറിയിക്കാത്ത പക്ഷം സ്​ഥലമുടമകളുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മേപ്പാടി റേഞ്ച്​ ഫോറസ്​റ്റ് ഓഫിസര്‍ കെ. ബാബുരാജ് അറിയിച്ചു. പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ദാരുണമായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്.


ഡെപ്യൂട്ടി റേഞ്ച്​ ഫോറസ്​റ്റ് ഓഫിസര്‍മാരായ പി.ബി. മനോജ് കുമാർ, കെ.പി. അഭിലാഷ്, സെക്​ഷന്‍ ഫോറസ്​റ്റ് ഓഫിസര്‍മാരായ എം. മോഹന്‍ദാസന്‍, ബി.പി. രാജു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment