മുക്കത്ത്‌ വീണ്ടും കാട്ടുപന്നിയെ വെടിവെച്ചു കൊന്നു




കോഴിക്കോട്: മുക്കത്ത്‌ വീണ്ടും കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. നഗരസഭയിലെ കച്ചേരിക്ക്‌ സമീപം ചെറുകുന്നത്ത്‌ മണ്ണില്‍ എന്ന സ്‌ഥലത്ത്‌ വച്ചാണ്‌ പന്നിയെ വെടിവെച്ചുകൊന്നത്‌. 


കാട്ടുപന്നി ശല്യത്തെ തുടര്‍ന്ന്‌ മുക്കം നഗരസഭക്ക്‌ ലഭിച്ച പ്രത്യേക അനുമതിയുടെ ഭാഗമായി വെടിവെക്കാന്‍ അനുമതിയുള്ള കച്ചേരി സ്വദേശി സി.എം ബാലനാണ്‌ തന്റെ പറമ്പിന്റെ തൊട്ടടുത്തുള്ള വഴിയില്‍വെച്ച്‌ കാട്ടുപന്നിയെ വെടിവെച്ചത്‌. 


വ്യാഴാഴ്‌ച രാത്രി പത്തു മണിയോടുകൂടിയായിരുന്നു സംഭവം. കഴിഞ്ഞ ആഴ്‌ച മണാശ്ശേരിയിലെ നെല്ലിക്കുന്ന്‌ മലയില്‍വച്ചു ഒരു പന്നിയെ സി.എം ബാലന്‍ വെടിവെച്ചു കൊന്നിരുന്നു. ഇതോടെ മുക്കം നഗരസഭയില്‍ കൃഷി നശിപ്പിക്കാനെത്തിയ നാലാമത്തെ കാട്ടുപന്നിയാണ്‌ വെടിയേറ്റു വീണത്‌. വെള്ളിയാഴ്‌ച രാവിലെ സ്‌ഥലത്തെത്തിയ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ നടപടികള്‍ പൂര്‍ത്തിയാക്കി തൊട്ടടുത്ത പറമ്ബില്‍ പന്നിയെ സംസ്‌ക്കരിച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment