25000 ടയറുകൾ കടലിൽനിന്ന് പുറത്തെടുക്കാൻ കഠിനശ്രമം




1980 ൽ നടപ്പിലാക്കിയ ഒരു മണ്ടൻ ആശയത്തിന് 38 വർഷങ്ങൾക്കു ശേഷം പ്രായശ്ചിത്തം ചെയ്യുകയാണ് ഫ്രാൻസ്.മെഡിറ്ററേനിയനിൽ സ്ഫടിക സമാനമായ തെളിഞ്ഞവെള്ളത്തിൽ 25000 ടയറുകൾ ഇറക്കി നിർമിച്ച സീ ലൈഫ് സാംക്ച്വറിയാണ് പൊല്ലാപ്പായത് .''ഇവിടെ ജലജീവികളെ വളർത്താം എന്നുകരുതിയാണ് പദ്ധതിക്ക്   നടപ്പിലാക്കിയത്,പക്ഷെ പ്രവർത്തനക്ഷമമായില്ല,ടയർത്തിട്ടകൾ സമുദ്ര ജീവികൾക്ക്പറ്റിയ ഇടമല്ല'' ആന്റിബ്സ്ലെ ഡെപ്യുട്ടി മേയർ പറയുന്നു.

 


ടയർകൊണ്ട് പവിഴപ്പുറ്റുകൾക്കും കടൽ ജീവികൾക്കും അവസ വ്യവസ്ഥ ഒരുക്കി മത്സ്യലഭ്യത കൂട്ടുകയും മത്സ്യബന്ധനം സാദ്ധ്യമാക്കുകയും ചെയ്യാൻ ആവിഷ്കരിച്ച പദ്ധതി ജലജീവികൾക്കും തീരത്തെ മനുഷ്യർക്കും ഹാനികരമായി പരിണമിക്കുകയായിരുന്നു 

 

 

2005 ൽ നടന്ന പഠനത്തിൽ ടയറിൽനിന്നുള്ള വിഷകാരികളായ രാസവസ്തുക്കൾ മനുഷ്യന്ഹാനീകരമാണെന്നു കണ്ടെത്തിയിരുന്നു. തീരത്തുനിന്ന് 500 മീറ്റർ അകലെയുള്ള ടയർകൂമ്പാരം പുറത്തെടുക്കാൻ പ്രത്യേക സംവിധാനങ്ങളുള്ള ബോട്ടുകൾ ഉപയോഗിച്ചുകൊണ്ടാണ് ദൗത്യം നടക്കുന്നത്.10000 ടയറുകൾ അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളിൽ പുറത്തെടുക്കാനാവും.അടുത്ത ഘട്ടമായി  2019 ൽ,ശേഷിക്കുന്ന 15000 ടയറുകൾ പുറത്തു കൊണ്ടുവരും.വെള്ളമണൽ അടിഞ്ഞുകൂടിയതുകൊണ്ട് ടയറുകൾ പുറത്തെടുക്കുന്നത് ശ്രമകരമാവുകയാണ്.

 

 

പത്തുലക്ഷം യൂറോ ഗവണ്മെന്റും രണ്ടുലക്ഷം യൂറോഫ്രഞ്ച് ടയർ കമ്പനിയും ഇതിനായി ചെലവഴിക്കുന്നുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment