ഗെയിൽ പദ്ധതിക്കായി നിലം നികത്തി റോഡ് നിർമ്മിക്കുന്നത് നാട്ടുകാർ തടഞ്ഞു




ഗെയില്‍ പദ്ധതിക്കായി വാഹനം പോകുന്നതിന് വയൽ നികത്തി മണ്ണിട്ട് റോഡ് നിര്‍മിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. പേരാമ്പ്ര ആവളപ്പാണ്ടിയിലാണ് നിലംനികത്തൽ നാട്ടുകാര്‍ തടഞ്ഞത്. ഗെയിൽ പൈപ്പ് ലൈന്‍ കടന്നുപോകാത്ത വഴിയില്‍ ലോഡ് കണക്കിന് മണ്ണിട്ടാണ് റോഡ് നിർമ്മിക്കുന്നത്. ഓഫീസുകൾ അവധിയായ ദിവസങ്ങൾ നോക്കിയാണ് മണ്ണിടുന്നതെന്നും റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് നിലംനികത്തൽ നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ജില്ലാ കളക്ടർ പോലും അറിയാതെയാണ് മണ്ണിട്ട് നിലം നികത്തുന്നതെന്നാണ് ആരോപണം ഉയരുന്നത്. 

 

സമീപത്തുള്ള കുന്നിടിച്ചാണ് വയൽ നികത്താനുള്ള മണ്ണെത്തിക്കുന്നത്. പ്രകൃതി ദുരന്തങ്ങളുടെ സാഹചര്യത്തിൽ കുന്നിടിക്കാനുള്ള നീക്കം തടയണമെന്നും ആവശ്യം ഉയരുന്നുണ്ട്. അനധികൃത നിലം നികത്തലിനെതിരെ നാട്ടുകാർ കൃഷി മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. മാതൃഭൂമി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment