ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമമല്ലെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്




ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോർട്ട്. വെള്ളം നേരിട്ട് കുടിക്കാന്‍ യോഗ്യമല്ലെന്നും 86 പരിശോധന സ്ഥലങ്ങളിൽ ഏഴോളം സ്ഥലങ്ങളില്‍ നിന്ന്, അതും അണുനശീകരണം നടത്തിയ ശേഷം മാത്രം കുടിക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏറ്റവുമൊടുവില്‍ പുറത്തു വിട്ട മാപ്പ് പ്രകാരം ഉത്തര്‍പ്രദേശ് മുതല്‍ പശ്ചിമബംഗാള്‍ വരെയുള്ള നദിയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നാണ് കാണിക്കുന്നത്. 


ഗംഗാ നദിയില്‍ കുളിക്കാനും കുടിക്കാനും യോഗ്യമായ വെള്ളമുള്ള ഇടങ്ങളെ ക്ലാസ്-എ, ക്ലാസ്സ്-ബി, എന്നിങ്ങനെ ബോര്‍ഡ് തിരിച്ചിട്ടുണ്ട്. അണുനശീകരണം നടത്തിയ ശേഷം ശേഷം കുടിക്കാൻ സാധിക്കുന്നവയെ ക്ലാസ്-എ എന്നും, കുളിക്കാൻ സാധിക്കുന്നവയെ ക്ലാസ്സ്-ബി എന്നും തിരിച്ചിട്ടുണ്ട്. 86 ഇടങ്ങളിൽ 76 സ്ഥലങ്ങളും വെള്ളം കുടിക്കാൻ യോഗ്യമല്ല. അതുപോലെ തന്നെ 62 ഇടങ്ങളിൽ 18 സ്ഥലമാണ് കുളിക്കാൻ യോഗ്യമായത്. 


അണുനശീകരണം നടത്തിയ ശേഷം കുടിക്കാന്‍ യോഗ്യമായ വെള്ളം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ഇവയാണ് . ഗംഗോത്രിയിലെ ഭാഗീരഥി , രുദ്രപ്രയാഗ്, ദേവപ്രയാഗ്, റായ് വേല-ഉത്തര്‍ഖണ്ഡ്, ഋഷികേശ്, ബിജ്നോര്‍, പശ്ചിമബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ എന്നിവയാണ് ആ സ്ഥലങ്ങള്‍. ഇവയെ 'ക്ലാസ് എ' വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് .


കുളിക്കാന്‍ യോഗ്യമായ വെള്ളമുള്ള ക്ലാസ്-ബി ഇടങ്ങള്‍ ഇവയാണ് . ഗംഗോത്രിയിലെ ഭാഗീരഥി , രുദ്രപ്രയാഗ് , ദേവപ്രയാഗ് ,റായ് വാലാ-ഉത്തര്‍ഖണ്ഡ്, ഋഷികേശ്, ബിജ്നോര്‍, അലിഗഡ് എന്നിവയോടൊപ്പം പശ്ചിമ ബംഗാളിലെ നാല് ഇടങ്ങള്‍ കൂടി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട് .

ഗംഗാ നദി ശുദ്ധീകരിക്കാനുള്ള നിരവധി പദ്ധതികളും മലിനീകരണത്തെ മറികടക്കാന്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം വെറും ജലരേഖയായിരിക്കുന്ന സ്ഥിതിയാണുള്ളത്. പരിസ്ഥിതി മന്ത്രാലയം ജല-വിഭവ മന്ത്രാലയവുമായി ചേര്‍ന്ന് ഗംഗ നദി ശുദ്ധീകരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.


പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തിയും കീടനാശിനി പ്രയോഗം നടത്തിയ കാര്‍ഷിക മാലിന്യങ്ങള്‍ പുറന്തള്ളുന്നത് ഒഴിവാക്കാനുമുള്ള പരിശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. 2020 നുള്ളില്‍ ഗംഗാ നദി ശുദ്ധീകരിക്കാന്‍ ഗവര്‍മെന്റിന് പദ്ധതിയുണ്ടായിരുന്നെങ്കി ലും ഇപ്പോഴത്തെ അവസ്ഥയില്‍ 2025 ആയാലും പദ്ധതി നിറവേറ്റാനാകുമെന്നു തോന്നുന്നില്ല എന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനും ഗംഗാ നദിയുമായി ബന്ധപ്പെട്ട് നിരവധി വിവരാവകാശ അപേക്ഷ നല്‍കിയിട്ടുള്ള വിക്രാന്ത് ത്യാഗി വ്യക്തമാക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment