ബാവുപ്പാറ കിഴക്കേമല ക്വാറിയിലെ ഖനനം നിയമവിരുദ്ധം: ജിയോളജി വകുപ്പ്




വടകര: ആയഞ്ചേരി പഞ്ചായത്ത് കിഴക്കേമല ക്വാറിയിൽ അനുമതിയില്ലാതെ സർവ്വേ നമ്പർ മാറ്റി ഖനനം നടത്തിയതായി ജിയോളജി വകുപ്പ് കണ്ടെത്തി. ചട്ടങ്ങൾ പാലിക്കാതെ അനധികൃത ഖനനം നടത്തി വരുന്ന വിവാദമായ ബാവുപ്പാറ കിഴക്കേമല ക്വാറിയിൽ 262.5 ഘനമീറ്റർ പാറക്കല്ല് രേഖകളില്ലാതെ പൊട്ടിച്ചതിന് 
72, 250 രൂപ റോയൽറ്റി ഇനത്തിൽ പിഴ ഈടാക്കി യതായും മാന്വൽ പാസ് അനുവദിക്കുന്നത് നിർത്തിയതായും ബന്ധപ്പെട്ട വകുപ്പ് വിവരാവകാശ രേഖയിൽ വ്യക്തമാക്കി.


സംസ്ഥാന ക്വാറി അസോസിയേഷൻ സിക്രട്ടറി കൂടിയായ എം - കെ. ബാബു വിൽ നിന്നും ഖനന നഷ്ടം ഈടാക്കിയതായും കർമ്മസമിതി ക്ക് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. അനധികൃത ഖനനം തടഞ്ഞ് കൊണ്ട് സ്റ്റോപ്പ് മെമ്മോ നിലവിൽ ഉണ്ടെങ്കിലും പ്രതിഷേധങ്ങളും ഉത്തരവുകളും കാറ്റിൽ പറത്തിക്കൊണ്ട് ക്വാറിയംഗ് തുടരുകയാണ് ഉണ്ടായതെന്ന് കർമ്മസമിതി ആരോപിച്ചു. 


കഴിഞ്ഞ ദിവസം ശക്തമായ മഴയെ തുടർന്ന് ഇളകിനിന്ന മേൽ മണ്ണ്, കല്ല്, ക്വാറി വെയ്സ്റ്റ് തുടങ്ങിയവ മലവെള്ളക്കുത്തൊഴുക്കിൽ ഒഴുകി താഴ് വാരത്തെ ജനജീവിതത്തിന് ഭീഷണിയായതിനെ തുടർന്ന് മൂന്ന് കുടുംബങ്ങളെ  തഹസിൽദാരും സംഘവും ബന്ധു വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചിരുന്നു. ഉരുൾപൊട്ടൽ ഭീഷണിയിൽ 15 ഓളം കുംബങ്ങളാണ് ക്വാറിയുടെ സമീപ പ്രദേശത്ത് ഭീതിയിൽ കഴിയുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment