തെറ്റായ വികസന സമീപനങ്ങൾ തിരുത്തുവാൻ സർക്കാർ തയ്യാറല്ല എന്നതിനുള്ള മറ്റൊരു ഉദാഹരണമാണ് ഗിഫ്റ്റ് സിറ്റി




സംസ്ഥാനത്തെ തെറ്റായ വികസന സമീപനങ്ങൾ തിരുത്തുവാൻ സർക്കാർ തയ്യാറല്ല എന്നതിനുള്ള മറ്റൊരു ഉദാഹരണം കൂടിയാണ് ഗിഫ്റ്റ് സിറ്റി.  ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി അനധികൃതമായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ അയ്യമ്പുഴയിലും മറ്റും ശക്തമായി പ്രതിഷേധം ഉയരുന്നു. 


വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളെ ലക്ഷ്യമിട്ടാണ് 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി പദ്ധതി എന്നു സർക്കാർ വിശദീകരിക്കുന്നു. ആലുവ താലൂക്കി ൽ  220 ഹെക്ടറിൽ നടപ്പാക്കുന്ന പദ്ധതിക്ക് ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്റ്റിന്റെ അനുമതിയും സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതിയും ലഭിച്ചു. വാണിജ്യ നഗരമായ കൊച്ചിയെ സാമ്പത്തികസിരാ കേന്ദ്രമാക്കി മാറ്റുകയാണ് പുതിയ പദ്ധതി ലക്ഷ്യം വെക്കുന്നത്.  കൊച്ചി - ബെംഗളൂരു വ്യവസായ ഇടനാ‍ഴിയുടെ മുന്നോടിയായാണ് ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് എന്ന ഗിഫ്റ്റ് സിറ്റി. 


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് 220 ഹെക്ടര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്.ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സര്‍ക്കാര്‍ 540 കോടി രൂപ അനുവദിച്ചു.അടുത്ത വര്‍ഷം ഫെബ്രുവരിയോടെ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് പറയുന്നത്. 


പദ്ധതിയിലൂടെ സാമ്പത്തിക കച്ചവട കേന്ദ്രമായി കൊച്ചിയെ മാറ്റുന്നതോടെ വിജ്ഞാനാധിഷ്ഠതമായ വ്യവസായങ്ങള്‍ കടന്നുവരാന്‍ വ‍ഴിയൊരു ങ്ങുമത്രെ.അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാഥമിക ഘട്ടത്തില്‍ 1600 കോടിയുടെ നിക്ഷേപവും 10 വര്‍ഷത്തിനകം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 18000 കോടി രൂപയുടെ നിക്ഷേപവുമാണ് പ്രതീക്ഷിക്കുന്നത്.രണ്ടു ലക്ഷം പേര്‍ക്ക് നേരിട്ടും 3.6 ലക്ഷം പരോക്ഷമായും തൊ‍ഴിലവസരങ്ങള്‍ ഉണ്ടാകുമെന്നുമാണ് വാദം.


സര്‍ക്കാറിന്റെ കൈവശം നിരവധി ഹെക്ടര്‍ ഭൂമി വെറുതെകിടക്കുമ്പോഴാണ് ഗിഫ്റ്റ് സിറ്റി പദ്ധതി മുന്നൂറോളം കുടുംബങ്ങളെ കൂടിയൊഴിപ്പിച്ച്‌ കൊണ്ട് 540 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നത്. PPP ഘടനയിൽ റിയൽ എസ്സ്റ്റേറ്റ് വ്യവസായത്തെ തൃപ്തിപെടുത്തുവാനുള്ള പദ്ധതി വ്യവസായ പാർക്കിൽ പൊതുവേ നടന്നു വരുന്ന പ്രവർത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ പങ്കാളിത്തം പരമാവധി വർധിപ്പിക്കുന്നതിലൂടെ സർക്കാർ മറ്റൊരു തെറ്റായ വികസന പരീക്ഷണത്തിലേക്കാണ് കാലെടുത്തു വെക്കുന്നത്.


ഫല ഭൂഷ്ഠമായ കൃഷിഭൂമിയിൽ നിന്ന് കർഷകരെ പുറത്താക്കിയുള്ള ഗിഫ്റ്റ് പദ്ധതി എറണാകുളം ജില്ലയിലെ റിയൽ എസ്റ്റേറ്റ് വ്യവസായത്തെ മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ള പരിപാടിയാണ്. കർഷക ജനങ്ങളെ ഉൽക്കണ്0യിലാക്കുന്ന പദ്ധതിയിൽ നിന്നു സർക്കാർ പുറകോട്ടു പോകുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment