സിംഹങ്ങളുടെ മരണം; വൈറസ്ബാധ നിയന്ത്രണ വിധേയമായി




വൈറസ് ബാധയെത്തുടന്ന് സിംഹളുടെ കൂട്ടമരണം സംഭവിച്ച ഗിർ വനത്തിൽ നിന്ന് അവയെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം വനവകുപ്പ് ഉപേക്ഷിച്ചു.വൈറസ്ബാധ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനെ തുടർന്നാണ് തീരുമാനം മാറ്റിയത് .ഒരു മാസത്തിനു ള്ളിൽ  23 സിംഹങ്ങളാണ് കൊല്ലപ്പെട്ടത് .ഗുജറാത്തിലെ ഗിർവനത്തിൽ നിന്ന് മധ്യപ്രദേശിലെ കുനോ-പാൽപ്പർ വന്യ ജീവി സങ്കേതത്തിലേക്കാണ് ഇവയെ മാറ്റാനിരുന്നത്.

 

 

കനൈൻ ഡിസ്റ്റംബർ വൈറസ് ബാധയാണ് (CDV)സിംഹങ്ങളെ പിടികൂടിയിരിക്കുന്നത് .കാട്ടുനായ്ക്കളിലും ചെന്നായ്ക്കളിലും കാണപ്പെടുന്ന വൈറസ് അവയെ ഭക്ഷണമാക്കിയതിലൂടെ  സിംഹങ്ങളിലേയ്ക്ക് പടരുകയായിരുന്നു .സ്ഥിതി  നിയന്ത്രിക്കുന്നതിനായി ഗവണ്മെന്റ് ദേശീയ- അന്തർദേശീയ വിദഗ്‌ധരുടെ ഉപദേശം തേടുകയും അമേരിക്കയിൽ നിന്ന് 300 shots വാക്സിനുകൾ എത്തിക്കുകയും ചെയ്തു.

 


2015 ലെ സെൻസസ് പ്രകാരം 523സിംഹങ്ങളാണ് ഇവിടെയുള്ളത് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment