ബൊളീവിയയില്‍ അപൂര്‍വയിനം ഗ്ലാസ് തവള
18 വര്‍ഷത്തിനിടെ ആദ്യമായി ബൊളീവിയയില്‍ അപൂര്‍വയിനം ഗ്ലാസ് തവളയെ ഗവേഷകര്‍ കണ്ടെത്തി. കൊച്ചബാംബയ്ക്കടുത്തുള്ള കാരാസ്കോ നാഷണല്‍ പാര്‍ക്കിലാണ് മൂന്ന് ബൊളീവിയന്‍ ഗ്ലാസ് തവളകളെ കണ്ടെത്തിയതെന്ന് ഒരു സംഘം ഗവേഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്തെ ജലവൈദ്യുത പദ്ധതി പ്രാദേശിക വന്യജീവികളെ ഭീഷണിപ്പെടുത്തുന്നതായും ഗവേഷകര്‍ പറഞ്ഞു.


ഗ്ലാസ് തവളകളെ (സ്പാനിഷില്‍ 'റനാസ് ഡി ക്രിസ്റ്റല്‍') അവയുടെ ആന്തരിക അവയവങ്ങള്‍ കാണിക്കുന്ന അദ്വിതീയമായ അര്‍ദ്ധസുതാര്യ അടിവശം കൊണ്ട് തിരിച്ചറിയാനാകും. ചര്‍മ്മം വളരെ അര്‍ദ്ധസുതാര്യമാണ്. അവയുടെ ഹൃദയം സ്പന്ദിക്കുന്നത് നമുക്ക് കാണാം. ഇവയുടെ ഭാരം 2.52.8 ഔണ്‍സും (70-80 ഗ്രാം) നീളം 0.70.9 ഇഞ്ചും (19-24 മില്ലിമീറ്റര്‍) ആണ്. കാരാസ്കോ നാഷണല്‍ പാര്‍ക്കില്‍ കണ്ടെത്തിയ തവളക്ക് വെളുത്ത നെഞ്ച് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.


ബൊളീവിയയും ലാറ്റിന്‍ അമേരിക്കയും ഈ ഗ്രഹത്തിലെ ഏറ്റവും സമ്ബന്നമായ ചില ആവാസവ്യവസ്ഥകളെ ഉള്‍ക്കൊള്ളുന്ന രാജ്യങ്ങളാണ്. കണ്‍‌വന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവഴ്സിറ്റി'യുടെ അഭിപ്രായമനുസരിച്ച്‌, ലോകത്തിലെ ഏറ്റവും ജൈവ വൈവിധ്യമാര്‍ന്ന 15 രാജ്യങ്ങളില്‍ ഒന്നാണ് ബൊളീവിയ. 2014 മുതല്‍ കുറഞ്ഞത് 24 പുതിയ കശേരുക്കളെ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.


നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയമായ 'അല്‍സൈഡ് ഡി ഓര്‍ബിഗ്നി' യില്‍ നിന്നുള്ള റോഡ്രിഗോ അഗ്വായോ, ഒലിവര്‍ ക്വിന്‍ററോസ്, കൊച്ചബാംബയിലെ സാന്‍ സൈമണ്‍ സര്‍വകലാശാലയിലെ റെനെ കാര്‍പിയോ എന്നിവരാണ് അപൂര്‍‌വ്വയിനം തവളയെ കണ്ടെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment