ലോകത്തെ വിദ്യാർത്ഥികൾ Global Climate Strike സംഘടിപ്പിക്കുന്നു  




സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച,UN Emergency Climate Summit നടക്കുന്നതിന്  മൂന്നു ദിവസത്തിനു മുന്‍പ് ലോകത്തെ വിദ്യാർത്ഥികൾ Global Climate Strike സംഘടിപ്പിക്കുന്നു. അതിലേക്ക് തൊഴിലാളികളേയും മറ്റു മുതിര്‍ന്നവരെയും അവര്‍ ക്ഷണിച്ചു വരികയാണ്. 


150 രാജ്യങ്ങളില്‍ 4000 വ്യത്യസ്ഥ പരിപാടികളിലൂടെ പരിസ്ഥിതി നാശത്തി ന്‍റെ പ്രധാന ഇരകള്‍ ആകേണ്ടി വന്ന പുതിയ തലമുറക്കാർ  തങ്ങളുടെ ആകുലതകള്‍ ലോകത്തോടു വിളിച്ചു പറയുവാന്‍ തയ്യാറെടുക്കുകയാണ് ആ ദിനത്തിൽ.

 


ഈ സമരം ഭൂമിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യാതെയുള്ള വികസന മാതൃകള്‍ നടപ്പിലാക്കുവാന്‍ നേതാക്കളെ നിർബന്ധിക്കുന്ന ശ്രമങ്ങളുടെ  ഭാഗമാണ്.അതിന്‍റെ തുടർച്ചയായി100% വും പുനര്‍ നിര്‍മ്മിക്കാവുന്ന ഊര്‍ജ്ജ ശ്രോതസ്സുകള്‍ കണ്ടെത്തി ഉപയോഗപ്പെടുത്തുവാന്‍ ആവശ്യമായ പരിശ്രമങ്ങള്‍ ഏവരുടെയും ഭാഗത്ത്‌ നിന്നും ഉണ്ടാകണമെന്ന് വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നു..സാമ്പത്തിക വ്യവഹാരങ്ങള്‍ കാര്‍ബണ്‍ രഹിതമാകേണ്ടതുണ്ട് (പൂജ്യം ഹരിത പാതുകം)


ഫോസ്സില്‍ ഇന്ധനത്തെ കൈ ഒഴുഞ്ഞും ഉപഭോഗം പരമാവധി കുറച്ചും എങ്ങനെ ഒരു പുതുലോകം നിര്‍മ്മിക്കാം എന്ന ചോദ്യം  ഉയര്‍ത്തുവാനായുള്ള സമരങ്ങളില്‍ പ്രധാനമായ സെപ്റ്റംബര്‍ 20 പരിപാടിയുടെ  വിജയത്തിനായി താഴെ പറയുന്ന തരത്തില്‍  സഹകരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ലോകത്തോട്‌ വിളിച്ചു പറയുന്നു.

 


പണിമുടക്കുക , അതിനു കഴിഞ്ഞില്ല എങ്കില്‍ നീണ്ട ഇടവേള എടുത്തു പരിസ്ഥിതി സുരക്ഷക്കായുള്ള റാലിയില്‍ അണിചേരുക, തൊഴില്‍ ഇടങ്ങളില്‍ പ്രചരണങ്ങള്‍ സംഘടിപ്പിക്കുക, തൊഴില്‍ സമിതികളില്‍ സമരത്തെ പിന്തുണക്കുന്ന പ്രമേയം പാസ്സാക്കുക, പണിയെടുക്കുന്ന തൊഴിലിടങ്ങള്‍ എങ്ങനെയാണ് പരിസ്ഥിതിയെ ബാധിക്കുന്നത് എന്ന് പഠിച്ചവതരിപ്പിക്കുവാൻ തൊഴിലാളികൾ ചെയ്യേണ്ടത്.   


Greta Thunberg എന്ന സ്വീഡിഷ് പെണ്‍കുട്ടിയും ഒപ്പം  Kyra Gantois, Luisa Neubauer, Eslem Demirel, Vanessa Nakate, Noga Levy-Rappoport, Isra Hirsi, Zhang Tingwei, Angela Valenzuela, Martial Breton, Nurul Fitrah Marican, Asees Kandhari, Jessica Dewhurst, Alexandria Villasenor, Jonas Kampus, George Bond, Lena Bühler, Kallan Benson, Linus Dolder, Beth Irving, Zel Whiting, Marenthe Middelhoff, Lubna Wasim, Radhika Castle, Parvez Patel, Wu Chun-Hei, Anjali Pant, Tristan Vanoni, Luca Salis, Brian Wallang, Anisha George, Hiroto Inoue, Haven Coleman, Maddy Fernands, Bhavreen Malhotra Kandhari, Feliquan Charlemagne, Salomée Levy, Karla Stephan, Anya Sastry, Claudio Ramirez Betancourt, Vicente Gamboa Soto, Julia Weder, Lilly Platt, Balder Claassen, Kassel Hingee, Maria Astefanoaei and Pavol Mulinka മുതലായ  വിവിധ രാജ്യങ്ങളിലെ വിദ്യര്‍ത്ഥികള്‍  സെപ്റ്റംബര്‍ 20 പണിമുടക്കിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

 


ഇന്ത്യയിലും സെപ്ടംബർ 20 ലോക പരിസ്ഥിതിക്കായുള്ള വെള്ളിയാഴ്ച്ച സമരത്തിൽ അണിചേരേണ്ടതുണ്ട്. കേരളവും അതിനു സാക്ഷിയാകുമെന്നു കരുതാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment