ചാലക്കുടി പുഴയ്ക്കു വേണ്ടി പുഴത്തീരവാസികളുടെ  ഐക്യ സമ്മേളനം




എറണാകുളം: ചാലക്കുടി പുഴയ്ക്കു വേണ്ടി പുഴത്തീരവാസികളുടെ  ഐക്യ സമ്മേളനം നടക്കുന്നു. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ചാലക്കുടി പുഴ കരകവിഞ്ഞ് ഏറെ നാശങ്ങൾ വരുത്തിവെച്ചിരുന്നു. അന്ന് ലക്ഷങ്ങളുടെ നാശനഷ്‌ടം സംഭവിച്ച മൂഴിക്കുളം ശാലയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പുഴയ്ക്ക് വേണ്ടിയാണ് ഈ സമ്മേളനം. പുഴയെ നശിപ്പിക്കുന്നതും പുഴയുടെ ഒഴുക്കിനെ താളം തെറ്റിക്കുന്നതിനെയും എതിരെയാണ് ഈ പോരാട്ടം. 


കോവിഡ് പ്രത്യേക സാഹചര്യത്തിൽ ഗൂഗിൾ മീറ്റ് വഴിയാണ് സമ്മേളനം നടക്കുക. ഗൂഗിൾ മീറ്റ് വഴി നവം.13, 14 തിയ്യതികളിലായി രാത്രി 7 മുതൽ 9 വരെയാകും സമ്മേളനം നടക്കുക. പരമാവധി ആളുകളുടെ എന്നതിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ 7 മണിക്ക് മുൻപ് തന്നെ ലിങ്കിൽ കയറേണ്ടതാണ്.


പെരിങ്ങൽക്കുത്ത് ഡാം, നിറ്റ ജലാറ്റിൻ, ചാലക്കുടി പുഴ , പ്രളയം, മലിനീകരണം,കാർബൺ ന്യൂട്രാലിറ്റി, കുടിവെള്ളം - ഒരു തെരഞ്ഞെടുപ്പ് വിചാരം എന്നീ വിഷയങ്ങളിലെല്ലാം പറച്ചിലും കേൾക്കലും ഉണ്ടാകും. എല്ലാവരും പങ്കെടുത്ത്  വിജയിപ്പിക്കണമെന്ന് മൂഴിക്കുളം ശാലയ്ക്ക് വേണ്ടി ടി ആർ പ്രേംകുമാർ അഭ്യർത്ഥിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment