പട്ടാപകൽ പരിസ്ഥിതി പ്രവർത്തകനായ ഡോക്ടർക്ക് നേരെ തലസ്ഥാന നഗരിയിൽ  ഗുണ്ടാ ആക്രമണം
തിരുവനന്തപുരം: ചാരച്ചിറ കുളം സംരക്ഷണ സമിതിയുടെ  പ്രവർത്തകനായ ഡോക്ടർ സുശീൽ ചന്ദ്രന് നേരെ പട്ടാപ്പകൽ തലസ്ഥാന നഗരിയിൽ ഗുണ്ടാ ആക്രമണം. കുളത്തിന്റെ നാശം ഒരു ചാനലിന് വേണ്ടി വിശദീകരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ, ചാരാച്ചിറകുളം സംരക്ഷണസമിതി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.


ചാരച്ചിറ കുളം നികത്തുക വഴി തലസ്ഥാനത്തെ അവസാനത്തെ ജല .  സ്രോതസുകളും വികസനത്തിന്റെ പേരും പറഞ്ഞു നശിപ്പിക്കുകയാണ്. അതിനെതിരെ നാട്ടുക്കാരുടെയും, പ്രമുഖ പരിസ്ഥിതി പ്രവർത്തകരുടെയും, സത്യസന്ധരായ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രൂപം കൊണ്ട ചാരാച്ചിറ കുളം സംരക്ഷണ സമിതി കുറച്ചു നാളായി ഈ കുളത്തെ എപ്രകാരവും സംരക്ഷിക്കണം എന്ന ഉദ്ദേശത്തിൽ പ്രവർത്തിച്ചു വരികയാണ്. 


അതിന്റെ ഭാഗമായി ഇന്ന് 25/11/2020-ൽ 'റിയൽ ടെലിവിഷൻ' എന്ന ന്യൂസ് മാധ്യമത്തിന്റെ പ്രവർത്തകർ ചാരാച്ചിറ കുളവും, ഡോക്ടർ സുനിൽ ചന്ദ്രന്റെ വിവരണവും ചിത്രീകരിക്കുകയായിരുന്നു. അദ്ദേഹം നിയമവിരുദ്ധമായി കുളം നികത്തിയിരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രകൃതിനാശം ഇവിടെ വന്ന മാധ്യമ പ്രവർത്തകർക്ക് വിശദീകരിച്ചു കൊണ്ടു നിൽക്കെയാണ് നാസർ, അൻവർ പാഷ, ബാബു എന്നിവരുടെ നേതൃത്വത്തിൽ  കണ്ടാൽ അറിയാവുന്ന 15-ഓളം പേരുള്ള ഒരു സംഘം ഗുണ്ടകൾ ഡോക്ടറുടേയും മാധ്യമപ്രവർത്തകർക്ക് നേരെ ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുകയും, സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. 


മാധ്യമ പ്രവർത്തകരും ഡോക്ടറും  അത്ഭുതകരമായി ഗുണ്ടകളിൽ നിന്നും ശാരീരിക പീഡനത്തിൽ നിന്ന് രക്ഷപ്പെടുകയാണുണ്ടായത്. എന്നാൽ ഇവർ മാനസികമായി കടുത്ത പീഡനത്തിന് വിധേയരായി.  സുശീൽ ചന്ദ്രൻ ഒരു മെഡിക്കൽ ഡോക്ടർ എന്നതിലുപരി പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ടു അനേകം പ്രവർത്തനങ്ങളിൽ വ്യാപൃതനായ ഒരു വ്യക്തിയാണ്‌. 


എന്നാൽ അതിനായി മുന്നോട്ട് വരുന്നവരെ കൈയ്യൂക്ക് കൊണ്ടും അധികാര സ്വാധീനം കൊണ്ടും കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് നിയമവാഴ്ചയോടും, ജനാധിപത്യത്തോടുമുള്ള കടുത്ത വെല്ലുവിളി ആയി കണ്ടു ചാരാച്ചിറ കുളം സംരക്ഷണസമിതി ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. വിജിൽനെറ്റ് ഫൌണ്ടേഷൻ എന്ന സംഘടന ഡോക്ടർ ക്കു എല്ലാവിധ പിന്തുണയും നൽകുന്നതാണ് എന്ന് അറിയിച്ചിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment