നെൽവയൽ നികത്താൻ ലുലുവിന് വേണ്ടി വീണ്ടും സർക്കാരിന്റെ അട്ടിമറി 




എങ്ങനെയാണ് നെൽ വയലുകൾ മൂടി എടുക്കുവാൻ സർക്കാർ അവസരമൊരുക്കുന്നതെന്ന് ഇവിടുത്തെ സർക്കാർ ഉത്തരവ് വ്യക്തമാക്കുകയാണ്. 0.5778 ഹെക്ടർ നെൽ വയൽ, തൃശൂർ ജില്ലയിലെ അയ്യന്തോൾ വില്ലേജ്, ഡേറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ടതാണെന്ന ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്യോഗസ്ഥന്റെ അപേക്ഷയിൽ അനുകൂലമായി തീരുമാനമെടുത്ത സർക്കാരിന്റെ കാര്യക്ഷമത ശ്രദ്ധിക്കേണ്ടതാണ്. 

 


Kerala State Remote Sensing and Environment Centre (KSREC) യാണ് എതിർ കക്ഷിയായി സർക്കാരിനു വേണ്ടി എത്തിയത്. 24/2/2021ലെ ഫോം 5 അപേക്ഷ. ഹൈക്കോടതിയുടെ 26/3/2021ലെ ഉത്തരവ്. ആ ഉത്തരവിനു മുകളിൽ സർക്കാർ അപ്പീൽ പോയിട്ടില്ല എന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാണ്. പരമോന്നത കോടതിയിൽ വിഷയം എത്താതെ ലുലുവിനു വേണ്ടി നെൽവയലിനെ ഒഴിവാക്കുവാൻ കാര്യങ്ങൾ നീക്കിയിരുന്നു. 21/5/21 ൽ സ്ഥലം സന്ദർശിച്ച KSREC നെൽ വയലല്ല പ്രസ്തുത സ്ഥലമെന്ന് സമ്മതിച്ചു നൽകുകയായിരുന്നു. എന്നാൽ വെള്ളം കയറി കിടക്കുന്ന ഇടമാണ് ഈ ഒന്നേകാൽ ഏക്കർ എന്ന് സമ്മതിക്കുന്നു. എന്നാൽ 1/6/21 ൽ തന്നെ പ്രസ്തുത സ്ഥലത്തെ ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുവാൻ തീരുമാനിക്കുന്നു. മൂന്നു മാസത്തിനകം തന്നെ കോടതി വിധി നടപ്പിലാക്കുവാൻ സർക്കാർ കാര്യക്ഷമത കാട്ടി.


കേരളത്തിന്റെ 7 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ മൂടപ്പെട്ടു. നെൽ ഉൽപ്പാദനം 12 ലക്ഷം ടണ്ണിൽ നിന്നും 5 ലക്ഷം ടണ്ണായി. ഓരോ ഹെക്ടർ നെൽപ്പാടവും 7000 ക്യു. മീറ്റർ വെള്ളം സംഭരിക്കുന്നു. വെള്ളപ്പൊക്കവും ചൂടും നിയന്ത്രിക്കുന്നതിൽ നെൽപ്പാടങ്ങൾ നൽകുന്ന സംഭാവന വളരെ വലുതാണ്. അവശേഷിക്കുന്ന വയലുകളെങ്കിലും സംരക്ഷിക്കപ്പെടമെന്ന ഉദ്ദേശിച്ച 2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം അട്ടിമറിക്കുവാൻ 2018 ലെ ഭേദഗതി എങ്ങനെ സഹായിക്കുമെന്ന് ഇവിടെ വ്യക്തമാക്കപ്പെടുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment