പ്രളയനാന്തര പുനർനിർമാണം : പ്രീ ഫാബ്രിക്കേഷൻ വീടുകൾക്ക് മുൻഗണന




പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കുമ്പോൾ പ്രീ ഫാബ്രിക്കേഷൻ, പ്രീ എഞ്ചിനീയറിങ് സാങ്കേതിക വിദ്യകൾക്ക് മുൻഗണന നൽകും. ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വീടുകൾ നിർമ്മിച്ച് നൽകാൻ മുന്നോട്ട് വന്ന ഏജൻസികളുമായി ചീഫ് സെക്രട്ടറി ടോം ജോസഫ് ചർച്ച നടത്തി. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച് 100 ദിവസം കൊണ്ട് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 17000 ത്തോളം വീടുകളാണ് പുനർനിർമ്മിക്കണ്ടത്. ഭാവിയിൽ വിസ്തൃതി കൂട്ടാൻ സാധിക്കുന്ന വിധത്തിലായിരിക്കണം നിർമ്മാണം എന്നും ചീഫ് സെക്രട്ടറി ഏജൻസികളോട് നിർദ്ദേശിച്ചു. 

 

400 ചതുരശ്ര അടിയുള്ള വീടുകളാണ് നിർമ്മിക്കുന്നത്. ഒരു വീടിന് നാല് ലക്ഷം രൂപയാണ് അനുവദിക്കുക. രണ്ടു കിടപ്പുമുറികൾ, ഹാൾ,അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടുത്തണം. കുറഞ്ഞ സമയം കൊണ്ട് ഗുണനിലവാരമുള്ള വീടുകൾ നിർമ്മിക്കുന്ന ഏജൻസികൾക്കാണ് മുൻഗണന. സ്ഥലലഭ്യത പ്രശ്നമാകുന്നിടങ്ങളിൽ ഫ്ലാറ്റുകളും പരിഗണനയിലുണ്ട്. ഹിന്ദുസ്ഥാൻ പ്രീ ഫാബ്,മെയ്‌വീർ, ഫാബ് ടെക് വെൻച്വേഴ്‌സ്, ഫൈസൽ ആൻഡ് ഷബാന, കെ.ഇ.എഫ്,ഹോം മിഷൻ ഇന്ത്യ, സാൽമൺ ലീപ് അസോസിയേറ്റ്‌സ്,ഫാക്ട് ആർ.സി.എഫ്, ബിൽഡിംഗ് പ്രോഡക്ട്, ഓട്ടിനോറോൾ, വേൾഡ് ഹാസ്, ഒ.ഡി.എഫ്, കിങ്‌സ്‌പാൻ ജിൻഡാൽ 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment