മിയവാകി വനങ്ങൾ കൊണ്ട് മാത്രം തിരിച്ച് പിടിക്കാനാകില്ല പ്രകൃതി നേരിടുന്ന പ്രതിസന്ധികൾ




തിരുവനന്തപുരം നഗരത്തില്‍ 5 സെന്‍റ ചുറ്റളവിൽ നിശാഗന്ധി (കനക കുന്ന്)  ആഡിറ്റോറിയത്തിനോട് ചേര്‍ന്ന് (മിയവാകി വനം  വെച്ചുപിടിപ്പിക്കല്‍ പദ്ധതിക്ക്  സർക്കാർ  ആരംഭം കുറിച്ചു. ഇതിനൊപ്പം EMS അക്കാദമിയിലും (വിളപ്പില്‍ ശാല) ചെങ്കോട്ട്കോണം LP സര്‍ക്കാര്‍ സ്കൂളിലും അത്തരം കാടുകള്‍ വളർത്തുവാൻ  തുടക്കമിട്ടിട്ടുണ്ട്. 150 വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന വനങ്ങള്‍ക്ക് തുല്യമായ തണലുകൾൾ 10 വര്‍ഷങ്ങള്‍കൊണ്ട്, അതും കേവലം 100 ച.മീ. ചുറ്റളവിലും 20 മുതല്‍ 30 മീറ്റര്‍ ഉയരത്തില്‍ മിയാവകി മാതൃകാ കാടുകൾ  വളരുന്നു.


EMS അക്കാദമി മുറ്റത്ത് 1000 മരങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളികള്‍ വളരുവാന്‍ അനുവദിക്കുന്നതിലൂടെ ഒരു കാട് വിളപ്പില്‍ ശാലയില്‍ ഉയരുകയാണ്. ചെങ്കോട്ടുകോണം LP സ്കൂള്‍ മുറ്റത്ത് 40 തരം 180 ചെടികള്‍ വളര്‍ത്തുവാന്‍ പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു.


തിരുവനന്തപുരം നഗരത്തിന്‍റെ പഴയ പേര് അനന്തന്‍ കാട് എന്നായിരുന്നു. 7 മലകള്‍ നിറഞ്ഞ പ്രദേശം കാവുകളും പാടങ്ങളും നിറഞ്ഞിരുന്ന അവടെ ഇന്നു കുടിവെള്ളം പോലും ലഭ്യമല്ല. അരുവിക്കരയും പേപ്പാറയും വെള്ളത്തിന്‍റെ ശ്രോതസുകള്‍ ആയിരുന്നു എങ്കിൽ ഇന്നവ വറ്റി ചെറുതായി. നഗരത്തില്‍ കൂടി കടന്നു പോകുന്ന കരമന, കിള്ളിയാര്‍ മുതലായ പുഴകള്‍ ച ഇല്ലാതെയായി എന്നു പറയാവുന്ന അവസ്ഥയിലാണ്. ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുവാന്‍ ആവശ്യമായ നടപടികള്‍ മിയവാകി വനങ്ങളിലൂടെ മാത്രം  പരിഹരിക്കുവാന്‍ കഴിയില്ല എന്നു സർക്കാർ തിരിച്ചറിയുമോ? 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment