സര്‍ക്കാര്‍ പെരിങ്ങമ്മലയില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍




സര്‍ക്കാര്‍ പെരിങ്ങമ്മലയില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് പാലോട് ജംഗ്ഷനില്‍ പൊതുയോഗത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഉറപ്പ്. പാര്‍ട്ടിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നവരെ ജനങ്ങള്‍ തിരിച്ചറിയുമെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും കോടിയേരി പറഞ്ഞു.


പെരിങ്ങമ്മലയില്‍ ജില്ലാ പഞ്ചായത്തിന്റെ കൃഷിതോട്ടത്തില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നല്‍കിയിട്ടും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ചിലര്‍ വ്യാജ പ്രചരണം നടത്തുന്നെന്നാണ് സിപിഎം പറയുന്നത്. അതിനെതിരെയായിരുന്നു പാലോട് പരിപാടി സംഘടിപ്പിച്ചത്. ഒരു കാരണവശാലും പെരിങ്ങമ്മലയില്‍ പാന്റ് വരില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പറഞ്ഞു.


സിപിഐഎം ജില്ലാ സെക്രട്ടി ആ നാവൂര്‍ നാഗപ്പന്‍. ഡി.കെ മുരളി എംഎല്‍എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment