20,000 - 50,000 ചതുരശ്ര മീറ്ററിലെ നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി ആവശ്യമില്ല 




ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ ഇരുപതിനായിരം മുതല്‍ അന്‍പതിനായിരം വരെ ചതുരശ്രമീറ്ററിലുള്ള  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പാരിസ്ഥിതികാനുമതി വേണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതിയാഘാത നിര്‍ണയത്തെ (ഇ.ഐ.എ.) ക്കുറിച്ചുള്ള പുതുക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. ഇ.ഐ.എ. ചട്ടങ്ങള്‍ അഴിച്ചുപണിയാന്‍ തീരുമാനിച്ചതായി അടുത്തിടെയിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.


പുതിയ വിജ്ഞാപനമനുസരിച്ച്‌ മണല്‍ ഖനനത്തിനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും വേഗം അനുമതി ലഭിക്കും. അഞ്ചു ഹെക്ടര്‍ വരെയുള്ള പ്രദേശത്തെ മണല്‍ ഖനനത്തിന് അനുമതി നല്‍കുമ്പോൾ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള അധികാരികള്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടേണ്ടതില്ലെന്ന് ഇതുസംബന്ധിച്ച കരടുരേഖ പറയുന്നു. 


ഖനന കമ്പനികള്‍ക്കും വ്യവസായികള്‍ക്കും നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ലാഭ മുണ്ടാക്കിക്കൊടുക്കാനാണ് പുതിയ വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്നവർ ആരോപിക്കുന്നു. പാരിസ്ഥിതിക അനുമതിയില്ലാതെ നിർമാണങ്ങൾക്ക് അനുമതി നൽകുന്നത് ഏറെ അനധികൃത നിർമാണങ്ങൾക്ക് വഴിവെക്കും. ഇത് വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ചൂഷണങ്ങൾക്കും വഴിവെക്കും.   

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment