ആനക്കയം പദ്ധതിക്കെതിരെയുള്ള  ഗ്രീൻ സൈക്ലത്തോൺ ഇന്ന് തൃശൂരിൽ




ആനക്കയം പദ്ധതിക്കെതിരെയുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശാക്കിർ ഞാണിക്കടവ് നടത്തുന്ന ഗ്രീൻ സൈക്ലത്തോൺ ഇന്ന് രാവിലെ തൃശ്ശൂരിൽ എത്തുകയാണ്. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള കാടുകളെ വെട്ടിവെളുപ്പിക്കുന്ന ആനക്കയം ജല വൈദ്യത പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ശാക്കിർ നടത്തുന്ന സമര യാത്ര.  


കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് ശാക്കിർ ഞാണിക്കടവ് യാത്ര നടത്തുന്നത്. നവംബർ 19 ന് കാസർകോട് കാഞ്ഞങ്ങാട് നിന്ന് തുടങ്ങിയ യാത്ര 27 ന് തിരുവനന്തപുരത്ത് സമാപിക്കും. ആനക്കയം ജല വൈദ്യുത പദ്ധതി ഉപേക്ഷിക്കുക എന്ന പേരിലാണ് ഗ്രീൻ സൈക്ലത്തോൺ.  


യാത്ര ഇന്ന് തൃശൂരിൽ എത്തും. യാത്ര നടത്തുന്ന ശാക്കിർ ഞാണിക്കടവിനു രാവിലെ 11 മണിക്ക് തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുൻപിൽ സമര ഐക്യദാർഢ്യ സമിതി പ്രവർത്തകർ സ്വീകരണം നൽകുന്നുണ്ട്. എത്തിച്ചേരാൻ കഴിയുന്ന സമര/ ഐക്യദാർഢ്യ സമിതി പ്രവർത്തകർ രാവിലെ 11 മണിക്ക് തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുൻപിൽ എത്തി ചേരണമെന്ന് പരിപാടിക്ക് നേതൃത്വം നൽകുന്ന എസ് പി രവി, മോഹൻദാസ്,  ശരത് ചേലൂർ എന്നിവർ അഭ്യർത്ഥിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment