പ്രൊഫ. കുസുമം ജോസഫിനെതിരെയുള്ള പോലീസ് ഭീഷണിയിൽ പ്രതിഷേധിക്കുക




അരിപ്പ സമര ഭൂമിയില്‍  ലോക് ഡൗണ്‍ കാലത്ത് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച എൻ.എ.പി.എ സംസ്ഥാന കോർഡിനേറ്റർ കൂടിയായ ശ്രീമതി. കുസുമം ടീച്ചറിനെതിരെയുള്ള പോലീസ് നടപടി, ജനാധിപത്യ അവകാശത്തിനോടുള്ള വെല്ലുവിളിയാണ്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് കേരള പോലീസ് കേസ്സെടുത്തിരിക്കുന്നത്. അരിപ്പ സമര നേതാക്കളില്‍ നിന്നും കിട്ടിയ വിവരം പങ്കുവക്കുക മാത്രമാണ് താന്‍ ചെയ്ത തെന്നാണ് ടീച്ചര്‍ വെളിപ്പെടുത്തിയിരുന്നു.


പരാതിക്കാരന്‍ പഞ്ചായത്തു സെക്രട്ടറിയാണെന്നാണ് പോലീസില്‍ നിന്നു കിട്ടിയ വിവരം. പഞ്ചായത്ത് ഉദ്യോഗസ്ഥൻ്റെ പരാതി കൊടുക്കൽ ഉദ്യോഗസ്ഥ വാഴ്ചയുടെ തെളിവാണ്. കേരളത്തില്‍ അറിയപ്പെടുന്ന സ്ത്രീ-പരിസ്ഥിതി പ്രവര്‍ത്തകയും ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍ നിര പ്രവര്‍ത്തകയുമായ ഒരാൾ ഇത്തരമൊരു വിവരം അറിഞ്ഞാല്‍ ഗവണ്‍മെന്റിന്റെയും പൊതു ജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടു വരേണ്ടത് അവരുടെ കൂടി ഉത്തരവാദിത്വമാണ്. 

 


ഉദ്യോഗസ്ഥ രാജിൻ്റെ ശൈലിയെ ഓർമ്മിപ്പിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി നൽകൽ ജനാധിപത്യ അവകാശത്തിനോടുള്ള നിഷേധമാണ്. പകർച്ചവ്യാധിയുടെ കാലത്ത് ദളിത് വിഭാഗത്തിലെ ഒരു വിഭാഗം ആളുകൾക്ക് ജീവൻ നില നിർത്തുവാനുള്ള ഉത്തരവാദിത്തം പഞ്ചായത്തുകൾക്കാണ്. അവരെ നിയന്ത്രിക്കുവാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. രണ്ടു സംവിധാനങ്ങളും പ്രാദേശികമായ മറ്റു സമിതികളും പാർശ്വവൽക്കരിക്കപ്പെട്ടവരെ പ്രത്യേകം പരിഗണിക്കുവാൻ പരാജയപ്പെടുമ്പോൾ, ആ സംഭവത്തെ ജനങ്ങളുടെ മുന്നിൽ എത്തിക്കുവാൻ പൊതു പ്രവർത്തകർ ബാധ്യസ്ഥമാണ്. 

 


അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും ജന പ്രതിനിധികളും കോവിഡ് കാലത്തും അഴിമതിയും നിയമ ലംഘനങ്ങളുമായി മുന്നോട്ടം പോകുമ്പോൾ അതിനെ തടയിടുവാൻ സമൂഹം ബാധ്യസ്ഥമാണ്. യുദ്ധകാല സാഹചര്യങ്ങളിൽ നാട്ടിൽ നടന്ന കൊള്ളകൾക്കെതിരെ ജനങ്ങൾ നടത്തിയ സമരങ്ങൾ കലാപങ്ങളായി മാറിയത് ചരിത്രത്തിൻ്റെ ഭാഗമാണ്. അന്നത്തരം സമരങ്ങൾ നയിച്ച ജനനേതാക്കൾ പിൽക്കാലത്ത് ആധുനിക കേരളത്തിൻ്റെ ശില്പികളായി മാറുകയായിരുന്നു. യുദ്ധ സമാന സാഹചര്യത്തിലെക്ക് രാജ്യം എടുത്തറിയപ്പെട്ടപ്പൊൾ കേരളവും അതേ പാതയിൽ എത്തേണ്ടിവന്നു. ഇത്തരം സാഹചര്യങ്ങളെ മറയാക്കി നിയമ ലംഘനങ്ങൾ കൂടുതൽ ശക്തമായിരുന്നു. അവശ്യ സർവ്വീസ് നിയമത്തെ തന്നെ അട്ടിമറിക്കുവാൻ കോവിഡ് കാലം അവസരമൊരുക്കി. കേരളത്തിൽ പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കുവാനുള്ള സുവർണ്ണ അവസരമായി പകർച്ച വ്യാധി കാലത്തെ അഴിമതിക്കാർ ഉപയോഗിക്കുന്നുണ്ട്. ഇത്തരം അഴിമതികളിൽ ഒന്നായ നീതി നിഷേധമായിരുന്നു അരിപ്പയിൽ നടന്നതും. പ്രൊഫ. കുസുമം ജോസഫ് നടത്തിയ ഇടപെടലിനെ നിയമ ലംഘനമായി കണ്ട് കേരള പോലീസ് കൈ കൊണ്ട സമീപനം തിരുത്തണമെന്ന് കേരള അഭ്യന്തര വകുപ്പിനോട് Green Reporter ആവശ്യപ്പെടുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment