കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ




കൊച്ചി: കൊച്ചി നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പത്ത് കോടി രൂപ പിഴ ചുമത്തി. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. 2016 ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങള്‍ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡിന്റെ ഈ നടപടി.


ഖര മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിമര്‍ശനം ഇന്നയിച്ചു. വിഷയം സംബന്ധിച്ച്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹരിത ട്രൈബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ സമിതിയും ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കും.


മാലിന്യങ്ങൾ കൊണ്ട് പൊറുതിമുട്ടുകയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരം. നഗരത്തിലെ ഓടകൾ പോലും കൃത്യമായി പ്രവർത്തിക്കുന്നില്ല. മിക്കയിടത്തും മാലിന്യം അടിഞ്ഞ് കിടക്കുകയാണ്. ഓടകൾ സമയാസമയങ്ങളിൽ വൃത്തിയാക്കാതിനാൽ വെള്ളമോ മാലിന്യമോ കൃത്യമായി ഒഴുകി പോകുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഒരു രാത്രി മഴ പെയ്‍തപ്പോഴേക്കും നഗരം വെള്ളത്തിനിടയിലായതിന് അടഞ്ഞ് കിടക്കുന്ന ഓടകളും കാരണമായി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment